Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമോട്ടോർ വാഹന നിയമ...

മോട്ടോർ വാഹന നിയമ ഭേദഗതി: ആഗസ്​റ്റ്​ ഏഴിന് ദേശീയ പണിമുടക്ക്

text_fields
bookmark_border
മോട്ടോർ വാഹന നിയമ ഭേദഗതി: ആഗസ്​റ്റ്​ ഏഴിന് ദേശീയ പണിമുടക്ക്
cancel

തി​രു​വ​ന​ന്ത​പു​രം: മോ​ട്ടോ​ർ വാ​ഹ​ന നി​യ​മ​ഭേ​ദ​ഗ​തി പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ആ​ഗ​സ്​​റ്റ്​ ഏ​ഴി​ന് ദേ​ശീ​യ പ​ണി​മു​ട​ക്ക്. ഗ​താ​ഗ​ത​മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ദേ​ശീ​യ േട്ര​ഡ് യൂ​നി​യ​നു​ക​ളും പ്രാ​ദേ​ശി​ക യൂ​നി​യ​നു​ക​ളും തൊ​ഴി​ൽ ഉ​ട​മ സം​ഘ​ട​ന​ക​ളും സം​യു​ക്​​ത​മാ​യാ​ണ് പ​ണി​മു​ട​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് ബി.​ടി.​ആ​ർ ഭ​വ​നി​ൽ ചേ​ർ​ന്ന അ​ഖി​ലേ​ന്ത്യ കോ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി യോ​ഗ​മാ​ണ് പ​ണി​മു​ട​ക്ക് പ്ര​ഖ്യാ​പി​ച്ച​ത്. 

ആ​ഗ​സ്​​റ്റ്​ ആ​റി​ന് അ​ർ​ധ​രാ​ത്രി മു​ത​ൽ ഏ​ഴി​ന് അ​ർ​ധ​രാ​ത്രി വ​രെ​യാ​ണ് പ​ണി​മു​ട​ക്ക്. ഓ​ട്ടോ, ടാ​ക്സി, ച​ര​ക്കു​ക​ട​ത്തു വാ​ഹ​ന​ങ്ങ​ൾ, സ്വ​കാ​ര്യ ബ​സ്, ദേ​ശ​സാ​ത്​​കൃ​ത ട്രാ​ൻ​സ്​​പോ​ർ​ട്ട്​ വാ​ഹ​ന​ങ്ങ​ൾ തു​ട​ങ്ങി പൊ​തു​ഗ​താ​ഗ​ത-​ച​ര​ക്കു​ക​ട​ത്തു വാ​ഹ​ന​ങ്ങ​ൾ ഒ​ന്നാ​കെ പ​ണി​മു​ട​ക്കും. അ​തോ​ടൊ​പ്പം ഓ​ട്ടോ​മൊ​ബൈ​ൽ വ​ർ​ക്ക്ഷോ​പ്, സ്​​പെ​യ​ർ പാ​ർ​ട്സ്​ വി​പ​ണ​ന ശാ​ല​ക​ൾ, ൈഡ്ര​വി​ങ് സ്​​കൂ​ളു​ക​ൾ, വാ​ഹ​ന ഷോ​റൂ​മു​ക​ൾ, യൂ​സ്​​ഡ് വെ​ഹി​ക്ക​ൾ ഷോ​റൂ​മു​ക​ൾ തു​ട​ങ്ങി​യ​വ​യി​ലെ തൊ​ഴി​ലാ​ളി​ക​ളും തൊ​ഴി​ൽ ഉ​ട​മ​ക​ളും പ​ണി​മു​ട​ക്കി​ൽ പ​ങ്കു​ചേ​രും. 

കോ​ഒാ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ ആ​ർ. ല​ക്ഷ്മ​യ്യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ൺ​വീ​ന​ർ കെ.​കെ. ദി​വാ​ക​ര​ൻ സ​മ​ര​പ്ര​ഖ്യാ​പ​ന​രേ​ഖ അ​വ​ത​രി​പ്പി​ച്ചു. ശ്യാ​മ​ൾ ച​ക്ര​വ​ർ​ത്തി, എ​ള​മ​രം ക​രീം എം.​പി, കെ. ​ച​ന്ദ്ര​ശേ​ഖ​ര​പി​ള്ള (സി.​ഐ.​ടി.​യു), ജോ​യി ജോ​സ​ഫ്, വി. ​ശി​വ​കു​മാ​ർ (എ.​ഐ.​ടി.​യു.​സി), സു​ബ്ര​ഹ്​​മ​ണ്യം പി​ള്ള, മ​ന​യ​ത്ത് ച​ന്ദ്ര​ൻ (എ​ച്ച്.​എം.​എ​സ്), അ​ഡ്വ. ഇ. ​നാ​രാ​യ​ണ​ൻ നാ​യ​ർ (ഐ.​എ​ൻ.​ടി.​യു.​സി), ചാ​ൾ​സ്​ ജോ​ർ​ജ് (ടി.​യു.​സി.​ഐ), കെ.​കെ. ഹം​സ (ലോ​റി ഓ​ണേ​ഴ്സ്), പി.​കെ. മൂ​സ(ൈ​പ്ര​വ​റ്റ് ബ​സ്), കെ.​ജി. ഗോ​പ​കു​മാ​ർ(​ഓ​ട്ടോ​മൊ​ബൈ​ൽ വ​ർ​ക്ക്ഷോ​പ്), എ​സ്. ഗോ​പാ​ൽ, അ​ഡ്വ. ടി.​സി. വി​ജ​യ​ൻ, പ​ട്ടം ശ​ശി​ധ​ര​ൻ(​യു.​ടി.​യു.​സി), പ​രു​ത്തി​വി​ള അ​ഷ​റ​ഫ് (എ​സ്.​ടി.​യു), മ​നോ​ജ് പെ​രു​മ്പ​ള്ളി (ജ​ന​താ േട്ര​ഡ് യൂ​നി​യ​ൻ), വി.​എ​സ്. റാ​വു, സി.​കെ. ഹ​രി​കൃ​ഷ്ണ​ൻ, കെ.​എ​സ്. സു​നി​ൽ​കു​മാ​ർ, ആ​ർ. ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsnational strikemalayalam news
News Summary - national strike- kerala news
Next Story