Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപണിമുടക്കിലെ ഇടപെടൽ;...

പണിമുടക്കിലെ ഇടപെടൽ; കോടതിക്ക്​ ബ്രിട്ടീഷ്​ പ്രേതം ബാധിച്ചിരിക്കുന്നുവെന്ന്​ എം.വി. ജയരാജൻ

text_fields
bookmark_border
mv jayarajan
cancel
Listen to this Article

കണ്ണൂർ: സർക്കാർ ജീവനക്കാർക്ക്​ പണിമുടക്കാൻ അവകാശമില്ലെന്ന ഹൈകോടതി പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി എം.വി. ജയരാജൻ. സർക്കാർ ജീവനക്കാർക്ക്​ പണിമുടക്കാൻ അവകാശമില്ലെന്ന കോടതി പരാമർശം അപലപനീയമാണെന്ന് ജയരാജൻ പറഞ്ഞു​.

കോടതിക്ക്​ ബ്രിട്ടീഷ്​ പ്രേതം ബാധിച്ചിരിക്കുന്നു. സമരം ചെയ്യാൻ അവകാശമില്ലെന്ന്​ പറയാൻ ഇതെന്താ വെള്ളരിക്കാ പട്ടണമോ‍?. ജഡ്​ജിമാർ അടക്കം ജോലി ചെയ്യുന്നത്​ സമരങ്ങളിലൂടെ നേടിയ സ്വാതന്ത്ര്യത്തിലൂടെയാണെന്നും ജയരാജൻ മാധ്യമങ്ങളോട്​ പ്രതികരിച്ചു.

മാ​​ർ​​ച്ചി​​ൽ പ​​ണി​​മു​​ട​​ക്ക്​ നോ​​ട്ടീ​​സ്​ ല​​ഭി​​ച്ചി​​ട്ടും ഉ​​ത്ത​​ര​​വു​​ക​​ളി​​ലൂ​​ടെ​​യോ മ​​റ്റോ സ​​ർ​​ക്കാ​​ർ അ​​ത് ത​​ട​​യാ​​ൻ ശ്ര​​മി​​ച്ചി​ല്ലെ​ന്ന് ഹൈ​കോ​ട​തി കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു. പ​​ണി​​മു​​ട​​ക്ക്​ സ​​മ​​ര​​ങ്ങ​​ളി​​ൽ സ​​ർ​​ക്കാ​​ർ ജീ​​വ​​ന​​ക്കാ​​ർ​ പ​​​ങ്കെ​​ടു​​ക്കു​​ന്ന​​ത്​ ത​​ട​​ഞ്ഞ്​ സ​​ർ​​ക്കാ​​ർ ഉ​​ത്ത​​ര​​വി​​റ​​ക്ക​​ണ​​മെ​​ന്ന വി​ധി പു​റ​പ്പെ​ടു​വി​ച്ചാ​ണ് ഹൈ​കോ​ട​തി വിമർശിച്ചത്.

ക​​ട​​ക​​മ്പോ​​ള​​ങ്ങ​​ളും സ​​ർ​​ക്കാ​​ർ ഓ​​ഫി​​സു​​ക​​ളും അ​​ട​​ഞ്ഞു​​കി​​ട​​ക്കു​​ക​​യും ഗ​​താ​​ഗ​​തം നി​​ല​​ക്കു​​ക​​യും ചെ​​യ്ത കാ​​ഴ്ച​​യാ​​ണ്​ ക​​ൺ​​മു​​ന്നി​​ലു​​ള്ള​​ത്. ട്രേ​​ഡ്​ യൂ​​നി​​യ​​ൻ ആ​​ക്ട്​ പ്ര​​കാ​​രം പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ട്രേ​​ഡ്​ യൂ​​നി​​യ​​നു​​ക​​ൾ​​ക്ക്​ അ​​വ​​രു​​മാ​​യി ബ​​ന്ധ​​​മി​​ല്ലാ​​ത്ത കാ​​ര്യ​​ത്തി​​ൽ ഇ​​പ്ര​​കാ​​രം ദേ​​ശീ​​യ​​ത​​ല​​ത്തി​​ൽ ഭ​​ര​​ണ​​നി​​ർ​​വ​​ഹ​​ണം സ്തം​​ഭി​​പ്പി​​ക്കാ​​ൻ ക​​ഴി​​യു​​മോ എ​​ന്ന് കോ​​ട​​തി സം​​ശ​​യം പ്ര​​ക​​ടി​​പ്പി​​ച്ചു.

സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ എ​​ന്ന തൊ​​ഴി​​ൽ ദാ​​താ​​വു​​മാ​​യി തൊ​​ഴി​​ൽ ത​​ർ​​ക്ക​​ങ്ങ​​ളൊ​​ന്നും നി​​ല​​വി​​ലി​​ല്ല. എ​​ന്നാ​​ൽ, മാ​​ർ​​ച്ചി​​ൽ പ​​ണി​​മു​​ട​​ക്ക്​ നോ​​ട്ടീ​​സ്​ ല​​ഭി​​ച്ചി​​ട്ടും ഉ​​ത്ത​​ര​​വു​​ക​​ളി​​ലൂ​​ടെ​​യോ മ​​റ്റോ സ​​ർ​​ക്കാ​​ർ അ​​ത് ത​​ട​​യാ​​ൻ ശ്ര​​മി​​ച്ചി​​ല്ല. ജീ​​വ​​ന​​ക്കാ​​ർ​​ക്ക്​ ജോ​​ലി​​ക്ക്​ എ​​ത്താ​​നാ​​വും​​വി​​ധം ബ​​സു​​ക​​ൾ ഓ​​ടി​​ക്കാ​​ൻ ത​​യാ​​റാ​​യി​​ല്ല. ജീ​​വ​​ന​​ക്കാ​​രെ ത​​ട​​യു​​ന്ന​​വ​​ർ​​ക്കെ​​തി​​രെ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കു​​ന്ന​​തോ വാ​​ഹ​​ന​​ങ്ങ​​ൾ ഓ​​ടി​​ക്കേ​​ണ്ട​​തോ സം​​ബ​​ന്ധി​​ച്ച്​ ഉ​​ത്ത​​ര​​വു​​ക​​ൾ പു​​റ​​പ്പെ​​ടു​​വി​​ച്ചി​​ല്ല.

പൗ​​ര​​ന്മാ​​രെ സം​​ര​​ക്ഷി​​ക്കാ​​നു​​ള്ള ബാ​​ധ്യ​​ത മാ​​ത്ര​​മ​​ല്ല, ജോ​​ലി​​ക​​ൾ ത​​ട​​സ്സ​​മി​​ല്ലാ​​തെ തു​​ട​​രു​​ന്നു​​ണ്ടെ​​ന്ന്​ ഉ​​റ​​പ്പി​​ക്കാ​​നു​​ള്ള ബാ​​ധ്യ​​ത​​യും ഒ​​രു ക്ഷേ​​മ സ​​ർ​​ക്കാ​​റി​​നു​​ണ്ട്. ജീ​​വ​​ന​​ക്കാ​​ർ​​ക്ക്​ ​ജോ​​ലി​​ക്കെ​​ത്താ​​ൻ പൊ​​ലീ​​സ്​ സം​​ര​​ക്ഷ​​ണ​​ത്തോ​​ടെ മ​​തി​​യാ​​യ ബ​​സ്​ സ​​ർ​​വി​​സു​​ക​​ൾ സ​​ർ​​ക്കാ​​ർ ഉ​​റ​​പ്പു വ​​രു​​ത്തേ​​ണ്ടി​​യി​​രു​​ന്നു. സ​​മ​​രം തു​​ട​​രു​​ന്ന​​വ​​ർ​​ക്കെ​​തി​​രെ ഡ​​യ​​സ്​​​നോ​​ൺ ഉ​​പ​​യോ​​ഗി​​ക്കാ​​നും ക​​ഴി​​യും.

പ​​ണി​​മു​​ട​​ക്കു​​ന്ന​​ത്​ ത​​ട​​യാ​​നു​​ള്ള ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ക്കു​​ക​​യോ ജോ​​ലി​​ക്ക്​ എ​​ത്താ​​ൻ വേ​​ണ്ട സൗ​​ക​​ര്യ​​ങ്ങ​​ൾ ഒ​​രു​​ക്കു​​ക​​യോ​ സ​​ർ​​ക്കാ​​ർ ചെ​​യ്യാ​​ത്ത സാ​​ഹ​​ച​​ര്യം വി​​ല​​യി​​രു​​ത്തി​​യാ​​ണ്​ സ​​ർ​​ക്കാ​​ർ ജീ​​വ​​ന​​ക്കാ​​ർ പ​​ണി​​മു​​ട​​ക്കി​​ൽ പ​​​ങ്കെ​​ടു​​ക്കു​​ന്ന​​ത് ത​​ട​​ഞ്ഞും ലം​​ഘി​​ക്കു​​ന്ന​​വ​​ർ​​ക്കെ​​തി​​രെ ന​​ട​​പ​​ടി​​ക്ക്​ നി​​ർ​​ദേ​​ശി​​ച്ചും​ വ​​കു​​പ്പു​​മേ​​ധാ​​വി​​ക​​ൾ​​ക്ക്​ ഉ​​ട​​ൻ ഉ​​ത്ത​​ര​​വ്​ ന​​ൽ​​കാ​​ൻ ചീ​​ഫ്​​ സെ​​ക്ര​​ട്ട​​റി​​ക്കും പൊ​​തു​​ഭ​​ര​​ണ, ധ​​ന​​കാ​​ര്യ പ്രി​​ൻ​​സി​​പ്പ​​ൽ സെ​​ക്ര​​ട്ട​​റി​​മാ​​ർ​​ക്കും കോടതി​ നി​​ർ​​ദേ​​ശം ന​​ൽ​​കി​​യ​​ത്.

ജീ​​വ​​ന​​ക്കാ​​ർ​​ക്ക്​ ജോ​​ലി​​ക്കെ​​ത്താ​​ൻ മ​​തി​​യാ​​യ വാ​​ഹ​​ന സൗ​​ക​​ര്യം ഉ​​റ​​പ്പു വ​​രു​​ത്തി ഉ​​ത്ത​​ര​​വി​​ട​​ണ​​മെ​​ന്നും കോടതി നി​​ർ​​ദേ​​ശി​​ച്ചു. ഉ​​ത്ത​​ര​​വ്​ എ​​ത്ര​​യും വേ​​ഗം സ​​ർ​​ക്കാ​​റി​​ന്​ കൈ​​മാ​​റ​​ണം. നി​​യ​​മം ന​​ട​​പ്പാ​​ക്കാ​​നും ​ക്ര​​മ​​സ​​മാ​​ധാ​​നം പ​​രി​​പാ​​ലി​​ക്കാ​​നും ന​​ട​​പ​​ടി​​ക​​ൾ​​ക്ക്​ സ​​ർ​​ക്കാ​​റി​​ന്​ ബാ​​ധ്യ​​ത​​യു​​ണ്ട്. ​ട്രേ​​ഡ്​ യൂ​​നി​​യ​​നു​​ക​​ളെ​​യും സ​​ർ​​വി​​സ്​ സം​​ഘ​​ട​​ന​​ക​​ളെ​​യും കേ​​സി​​ൽ ക​​ക്ഷി​​ചേ​​ർ​​ക്ക​​ൽ ഈ ​​ഘ​​ട്ട​​ത്തി​​ൽ അ​​നി​​വാ​​ര്യ​​മ​​ല്ലെ​​ന്നും ഹൈകോ​​ട​​തി വ്യ​​ക്ത​​മാ​​ക്കി.

ഹൈ​കോ​ട​തി ഇ​ട​പെ​ട​ലി​ന്‍റെ സാ​ഹ​ച​ര്യ​ത്തി​ൽ തിങ്കളാഴ്ച വൈകിട്ടോടെ സംസ്ഥാന സ‍ർ​ക്കാ‍ർ ഡ​യ​സ്​​നോ​ൺ പ്ര​ഖ്യാ​പി​ച്ചിരുന്നു. സ‍ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ ചൊ​വ്വാ​ഴ്ച​ ജോ​ലി​ക്ക് ഹാ​ജ​രാ​ക​ണമെന്നും പണിമുടക്കിൽ പ​ങ്കെടുക്കുന്ന താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടുമെന്നും സമരത്തോടനുബന്ധിച്ച്​ പൊതുമുതൽ നശിപ്പിക്കുന്നവരെ പ്രോസിക്യൂട്ട്​ ചെയ്യുമെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടിയിരുന്നു.

അ​വ​ശ്യ സാ​ഹ​ച​ര്യ​ത്തി​ല​ല്ലാ​തെ ചൊ​വ്വാ​ഴ്ച ആ‍ർ​ക്കും അ​വ​ധി അ​നു​വ​ദി​ക്കി​ല്ല. ജീ​വ​ന​ക്കാ​ർ​ക്കോ അ​ടു​ത്ത ബ​ന്ധു​ക്ക​ൾ​ക്കോ അ​സു​ഖം ബാ​ധി​ച്ചാ​ലോ ജീ​വ​ന​ക്കാ​ര​ന്​ പ​രീ​ക്ഷ​യു​ണ്ടെ​ങ്കി​ലോ പ്ര​സ​വ​സം​ബ​ന്ധ​മാ​യ​തോ മ​റ്റ്​ ഒ​ഴി​ച്ചു​കൂ​ടാ​നാ​കാ​ത്ത​തോ ആ​യ കാ​ര്യ​ങ്ങ​ളു​ണ്ടെ​ന്ന്​ ബോ​ധ്യ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മാ​ത്ര​മാ​കും അ​വ​ധി അ​നു​വ​ദി​ക്കു​ക. ഇ​ക്കാ​ര്യ​ങ്ങ​ൾ വ​കു​പ്പ്​ മേ​ധാ​വി​ക​ൾ പ​രി​ശോ​ധി​ച്ച്​ ഉ​റ​പ്പു​വ​രു​ത്ത​ണം.

സർക്കാർ ജീവനക്കാർക്ക്​ ജോലിക്കെത്താനുള്ള സൗകര്യങ്ങൾ കെ.എസ്​.ആർ.ടി.സി എം.ഡിയും ജില്ല കലക്​ടർമാരും ഉറപ്പുവരുത്തണം. ജോലിക്കെത്തുന്നവർക്ക്​ സംരക്ഷണം നൽകണമെന്ന്​ ജില്ല കലക്ടർമാർക്കും വകുപ്പ്​ മേധാവികൾക്കും പൊലീസ്​ മേധാവിക്കും നിർദേശം നൽകി​. ഓഫിസുകൾക്ക്​ മുന്നിൽ കൂട്ടംകൂടി നിൽക്കാൻ അനുവദിക്കരുതെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MV JayarajanNational Strikecpm
News Summary - National Strike intervention; MV Jayarajan said the court was haunted by the British ghost
Next Story