ദേശീയ സരസ് മേള; നഹീമ പൂന്തോട്ടത്തിൽ മികച്ച റിപ്പോർട്ടർ
text_fieldsകൊച്ചി: കൊച്ചി കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്നുവരുന്ന കുടുംബശ്രീ ദേശീയ സരസ് മേളയുമായി ബന്ധപ്പെട്ട മികച്ച റിപ്പോർട്ടർക്കുള്ള അവാർഡ് മാധ്യമത്തിന്. മാധ്യമം കൊച്ചി ബ്യൂറോ റിപ്പോർട്ടർ നഹീമ പൂന്തോട്ടത്തിലാണ് അച്ചടി മാധ്യമ വിഭാഗത്തിലെ മികച്ച റിപ്പോർട്ടർക്കുള്ള അവാർഡിനർഹയായത്. ദേശാഭിമാനിയിലെ എസ്. ശ്രീലക്ഷ്മിയും ഇതേ പുരസ്കാരം പങ്കിട്ടു.
ഞായറാഴ്ച വൈകീട്ട് നടക്കുന്ന സരസ് മേള സമാപന ചടങ്ങിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് പുരസ്കാരങ്ങൾ സമ്മാനിക്കും. ഇക്കഴിഞ്ഞ 21 നാണ് കൊച്ചിയിൽ ദേശീയ സരസ് മേള ആരംഭിച്ചത്. ജനുവരി രണ്ട് വരെ മേള തുടരും.
ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിത്യോപയോഗ സാധനങ്ങൾ തൊട്ട് അലങ്കാരവസ്തുക്കൾ വരെ ഒരു കുടകീഴിൽ ഒരുക്കി ആഘോഷങ്ങളും ഭക്ഷ്യവൈവിധ്യങ്ങളും കലാസാംസ്കാരിക പരിപാടികളുമായാണ് സരസ് മേള മുന്നോട്ടുപോകുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

