Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദേശീയ മാസ്റ്റേഴ്സ്...

ദേശീയ മാസ്റ്റേഴ്സ് മീറ്റ്; ജൂഡോയിൽ സ്വർണത്തിളക്കവുമായി കണ്ണൻ

text_fields
bookmark_border
കാ​യി​ക അ​ധ്യാ​പ​ക​ൻ പി. ​ക​ണ്ണ​ന് തി​രൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണം
cancel
camera_alt

കാ​യി​ക അ​ധ്യാ​പ​ക​ൻ പി. ​ക​ണ്ണ​ന് തി​രൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണം

ക​ൽ​പ​ക​ഞ്ചേ​രി: ആ​യോ​ധ​ന ക​ല​യാ​യ ജൂ​ഡോ​യി​ൽ സ്വ​ർ​ണ​ത്തി​ള​ക്ക​വു​മാ​യി ക​ൽ​പ​ക​ഞ്ചേ​രി ഗ​വ. വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ കാ​യി​ക അ​ധ്യാ​പ​ക​ൻ എ​റ​ണാ​കു​ളം സ്വ​ദേ​ശി പാ​ല​ത്തി​ങ്ങ​ൽ ക​ണ്ണ​ൻ (38). ഫെ​ബ്രു​വ​രി 10ന് ​ഗോ​വ​യി​ൽ ന​ട​ന്ന ദേ​ശീ​യ മാ​സ്റ്റേ​ഴ്സ് മീ​റ്റി​ൽ കേ​ര​ള​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച് 60 കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ലാ​ണ് 12 പേ​രെ പി​ന്ത​ള്ളി ഇ​ദ്ദേ​ഹം സ്വ​ർ​ണം നേ​ടി​യ​ത്. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള 112 പേ​രും കേ​ര​ള​ത്തി​ൽ​നി​ന്ന് 27 പേ​രു​മാ​ണ് മ​ത്സ​രി​ച്ച​ത്. 2014ൽ ​ദേ​ശീ​യ യോ​ഗ ഒ​ളി​മ്പ്യാ​ഡ് മ​ത്സ​ര​ത്തി​ൽ കേ​ര​ള​ത്തി​നു​വേ​ണ്ടി ഇ​ദ്ദേ​ഹം വെ​ള്ളി ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ട്.

കോ​വി​ഡ് കാ​ലം ഒ​ഴി​ച്ച് തു​ട​ർ​ച്ച​യാ​യ അ​ഞ്ച് വ​ർ​ഷം ക​ൽ​പ​ക​ഞ്ചേ​രി ജി.​വി.​എ​ച്ച്.​എ​സ്.​എ​സ് ഉ​പ​ജി​ല്ല ജൂ​ഡോ മ​ത്സ​ര​ത്തി​ൽ നേ​ട്ടം കൈ​വ​രി​ച്ചി​രു​ന്നു. കൂ​ടാ​തെ ജി​ല്ല​ത​ല​ത്തി​ൽ 78 ഓ​ളം മെ​ഡ​ലു​ക​ളും സം​സ്ഥാ​ന​ത​ല​ത്തി​ൽ ര​ണ്ട് വെ​ങ്ക​ല​വും സ്കൂ​ൾ സ്വ​ന്ത​മാ​ക്കി. ആ​ന​പ്പ​ടി​ക്ക​ൽ ട്ര​സ്റ്റ് ആ​ണ് സ്കൂ​ളി​ൽ ഇ​തി​നു​വേ​ണ്ട ഭൗ​തി​ക സാ​ഹ​ച​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യ​ത്. മെ​ഡ​ൽ നേ​ടി ഗോ​വ​യി​ൽ​നി​ന്ന് തി​രി​ച്ചെ​ത്തി​യ അ​ധ്യാ​പ​ക​ന് തി​രൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ സ്വീ​ക​ര​ണം ന​ൽ​കി. തി​രൂ​ർ ന​ഗ​ര​സ​ഭ പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സ​ലാം, അ​ധ്യാ​പ​ക​രാ​യ ജി​ബി, സി.​വി. ബ​ഷീ​ർ, അ​ബ്ദു​ൽ ന​സീ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു. 2025ൽ ​ചൈ​ന​യി​ൽ ന​ട​ക്കു​ന്ന അ​ന്ത​ർ​ദേ​ശീ​യ മാ​സ്റ്റേ​ഴ്സ് മീ​റ്റി​ൽ ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ച് 60 കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നും ഇ​ദ്ദേ​ഹം യോ​ഗ്യ​ത നേ​ടി. ഭാ​ര്യ: അ​ബി​ത (ഹോ​മി​യോ ഡോ​ക്ട​ർ). മ​ക്ക​ൾ: ദ്രാ​വി​ഡ്, അ​ഥ​ർ​വ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:judoNational Masters Meet
News Summary - National Masters Meet; Kannan wins gold in Judo
Next Story