Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നാഷനൽ ജനതാദൾ രാഷ്ട്രീയ ജനതാദളിൽ ലയിച്ചു

text_fields
bookmark_border
rjd
cancel

കൊച്ചി: യു.ഡി.എഫ് ഘടകകക്ഷിയായ ഭാരതീയ നാഷനൽ ജനതാദൾ പാർട്ടി രാഷ്ട്രീയ ജനതാദളിൽ ലയിച്ചു. എറണാകുളം ടൗൺഹാളിൽ നടന്ന സമ്മേളനം ആർ.ജെ.ഡി ദേശീയ ജനറൽ സെക്രട്ടറി സന്തോഷ് ജയ്സ്വാൾ ഉദ്ഘാടനം ചെയ്തു. ആർ.ജെ.ഡി ദേശീയ ജനറൽ സെക്രട്ടറി അനു ചാക്കോ ലയനപ്രഖ്യാപനം നടത്തി. ഫാഷിസ്റ്റുകളുമായി സന്ധി ചെയ്യാത്ത പ്രസ്ഥാനമാണ് രാഷ്ട്രീയ ജനതാദൾ എന്ന് അവർ പറഞ്ഞു.

അഡ്വ. ജോൺ ജോൺ അധ്യക്ഷത വഹിച്ചു. ആർ.ജെ.ഡി ദേശീയ സെക്രട്ടറി ആനന്ദ് നായിഡു, വിവിധ സംസ്ഥാന ഘടകങ്ങളുടെ പ്രസിഡന്‍റുമാരായ ജി. യാക്കൂബ് (കർണാടക), വേണുഗോപാൽ തെലാജ്രി(ആന്ധ്രപ്രദേശ്), ഗൗരി ശങ്കർ (തമിഴ്നാട്), ബാലമുരുകൻ (പുതുച്ചേരി), ശോഭാ യാദവ് (തെലങ്കാന), ആർ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി ബിനു പഴയചിറ തുടങ്ങിയവർ സംസാരിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - National Janata Dal merged with Rashtriya Janata Dal
Next Story