Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാഹുൽ മാങ്കൂട്ടത്തിലിന് പിന്തുണ പ്രഖ്യാപിച്ച് നാഷനൽ ജനതാദൾ

text_fields
bookmark_border
Rahul Mamkootathil
cancel

പാലക്കാട്: യു.ഡി.എഫിൽ നിന്ന് അവഗണന നേരിട്ടെങ്കിലും രാഹുൽ മാങ്കൂട്ടത്തിലിന്റെ ജയത്തിനു വേണ്ടി രംഗത്തിറങ്ങുമെന്ന് നാഷനൽ ജനതാദൾ. സംസ്ഥാന കമ്മിറ്റി ഭാരവാഹികളാണ് ഇക്കാര്യം അറി‍‍യിച്ചത്.

ഒക്ടോബർ 21ന് ചേർന്ന യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിലാണ് യു.ഡി.എഫിനൊപ്പം 2018 മുതൽ നിൽക്കുന്ന നാഷനൽ ജനതാദളിനെ ക്ഷണിക്കാതിരുന്നത്. യു.ഡി.എഫ് പാലക്കാട് ജില്ല നേതൃത്വത്തിന് യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ നിർദേശം നൽകിയപ്പോഴുണ്ടായ അബദ്ധമാണ് ഇതിനിടയാക്കിയത്.

തെരഞ്ഞെടുപ്പ് കമ്മിറ്റിക്ക് പറ്റിയ തെറ്റാണെന്ന് വി.ഡി. സതീശൻ പിന്നീട് വിശദീകരിച്ചിട്ടുണ്ട്. ഹസനും തെറ്റ് വ്യക്തിപരമായി സമ്മതിച്ചിട്ടുണ്ട്. പാലക്കാട് മണ്ഡലത്തിൽ ബി.ജെ.പിയെ പരാജയപ്പെടുത്തേണ്ടത് പ്രധാനമായതിനാൽ കഴിഞ്ഞ മൂന്നു മാസമായി നിരന്തര പ്രക്ഷോഭങ്ങൾ നടത്തി വരുകയാണെന്നും സംസ്ഥാന പ്രസിഡന്റ് ജോൺ ജോൺ അറിയിച്ചു.

വാർത്താസമ്മേളനത്തിൽ ജനറൽ സെക്രട്ടറി നൗഫിയ നസീർ, ജില്ല പ്രസിഡന്റ് എം. സുഗതൻ, ആർ. സുജിത്, യൂസഫലി മടവൂർ എന്നിവർ പങ്കെടുത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - National Janata Dal has declared support for Rahul Mamkootathil
Next Story