ദേശീയപാത 45 മീറ്ററിൽ തന്നെ –മന്ത്രി സുധാകരൻ
text_fieldsഓച്ചിറ: ദേശീയപാത 45 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കാൻ സർക്കാർ തീരുമാനമെടുത്തതായി പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ. ഇതിനുള്ള നോട്ടിഫിക്കേഷന്‍ ഈയാഴ്ച തന്നെ സർക്കാർ പുറപ്പെടുവിക്കും. ദേശീയപാതയുടെ മധ്യഭാഗത്തുനിന്ന് 22.5 മീറ്റര്‍വീതം തുല്യമായി ഇരുവശത്തുനിന്ന് ഭൂമി ഏറ്റെടുക്കും. ആരാധനാലയങ്ങൾ, കടല്‍, കായല്‍ തുടങ്ങിയ ഭാഗങ്ങളില്‍ ചില അലൈൻമെൻറിൽ മാറ്റങ്ങൾ വരുത്തും.
സി.പി.എം ഓച്ചിറയില്‍ സംഘടിപ്പിച്ച എൻ. ശ്രീധരന് അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. തീരദേശ, മലയോര ഹൈവേകളുടെ നിർമാണം വേഗത്തില്‍ പൂര്‍ത്തീകരിക്കും. നീണ്ടകര പാലവും തോട്ടപ്പള്ളി സ്പില്‍വേയും തീരദേശ ഹൈവേക്ക് വിട്ടുനല്‍കുമെന്നും മന്ത്രി പറഞ്ഞു.
