Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ദേശീയപാത സർവേ: സമരക്കാര്‍ മുസ്ലിം തീവ്രവാദികളെന്ന് എ. വിജയരാഘവന്‍
text_fieldsbookmark_border
കോഴിക്കോട്: മലപ്പുറത്ത് ദേശീയപാത സർവേക്കെതിരെ സമരം നടത്തുന്നത് മുസ്ലിം തീവ്രവാദികളെന്ന് സി.പി.എം നേതാവ് എ. വിജയരാഘവന്‍. മീഡിയവണ്‍ ചാനലിന്‍റെ സ്പെഷ്യല്‍ എഡിഷൻ പരിപാടിയിലാണ് വിജയരാഘവന്‍റെ വിവാദ പ്രസ്താവന. മുസ്ലിം ലീഗ് തീവ്രവാദികളെ മുന്നില്‍ നിര്‍ത്തുന്നുവെന്നും വിജയരാഘവന്‍ ആരോപിച്ചു.
സമരത്തെ വിമർശിച്ച് മന്ത്രി ജി. സുധാകരനും രംഗത്തെത്തിയിരുന്നു. എ. ആർ നഗറിൽ സമരക്കാർ കലാപം ഉണ്ടാക്കുന്നുവെന്നും വിധ്വംസക പ്രവർത്തനമാണ് സമരക്കാർ നടത്തുന്നതെന്നുമായിരുന്നു സുധാകരന്‍റെ പരാമർശം.
Next Story
