ദേശീയപാത: മലപ്പുറത്തെ അലൈൻമെൻറിൽ പുനഃപരിശോധന
text_fieldsതിരുവനന്തപുരം: മലപ്പുറം ജില്ലയിൽ ദേശീയപാത നാലുവരി വികസനത്തിനായുള്ള അലൈൻമെൻറ് പുനഃപരിശോധിക്കാൻ സർവകക്ഷി യോഗത്തിൽ ധാരണ. ഇതിന് മുന്നോടിയായി സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് തർക്കമുണ്ടായ സ്ഥലങ്ങളിൽ വീണ്ടും പരിശോധന നടത്തും. പ്രത്യേക കേസായി പരിഗണിച്ചാണ് പുതിയൊരു പരിശോധനകൂടി നടത്തുന്നതെന്ന് മന്ത്രി ജി. സുധാകരൻ പറഞ്ഞു.
2013-ൽ ദേശീയപാത അതോറിറ്റി അംഗീകരിച്ച അലൈൻമെൻറും ഇപ്പോഴത്തെ അലൈൻമെൻറും പരിശോധിച്ച് ഏതാണ് അനുയോജ്യമെന്ന് കണ്ടെത്താനും യോഗത്തിൽ ധാരണയായി. ഇരു അലൈൻമെൻറുകളും പരിശോധിക്കാൻ നാഷനൽ ഹൈവേ അതോറിറ്റിക്ക് നിർദേശവും നൽകി.
ഏറ്റവും കുറച്ച് വീടുകളും സ്ഥാപനങ്ങളും നഷ്ടപ്പെടുന്നവിധത്തിലാവും അലൈൻമെൻറ് തയാറാക്കുക. റോഡിെൻറ ഇരുഭാഗത്തും ഇതിനായി സർവേ നടത്തുന്നതും പരിഗണിക്കും. ജനങ്ങളുടെ ബുദ്ധിമുട്ട് കുറക്കുകയും ഖജനാവിന് കൂടുതൽ നഷ്ടം വരാതിരിക്കുകയും അമ്പലവും പള്ളിയുമൊന്നും നഷ്ടപ്പെടാതിരിക്കുകയുമാണ് ലക്ഷ്യം.
അതേസമയം, സർവേയുമായി മുന്നോട്ടുപോകും. സർവേ പൂർത്തിയായ പ്രദേശത്ത് ഏറ്റെടുത്ത സ്ഥലത്തിെൻറ അളവ് തിട്ടപ്പെടുത്തി നഷ്ടപരിഹാരം നൽകും. 1956-ലെ കേന്ദ്ര നിയമത്തിെൻറ അടിസ്ഥാനത്തിലാണ് ഭൂമി ഏറ്റെടുക്കുന്നതെങ്കിലും 2013-ലെ നിയമപ്രകാരമാണ് വിലനിർണയിക്കുക. കിട്ടേണ്ട തുക എത്രയെന്ന് കലക്ടർ നിശ്ചയിച്ച് ഭൂവുടമകളെ ബോധ്യപ്പെടുത്തും.
തർക്കപ്രദേശങ്ങളിലെ അലൈൻമെൻറ് പുനഃപരിശോധിക്കുക, നഷ്ടപരിഹാരം ആദ്യം ലഭ്യമാക്കുക, പുനരധിവാസ പാക്കേജ് തയാറാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് യോഗത്തിൽ ഉന്നയിച്ചത്. വീടും സ്ഥലവും നഷ്ടമാവുന്ന നിർധനർക്കായി പ്രത്യേക പാക്കേജ് നടപ്പാക്കുന്നത് ആലോ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
