Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദേശീയപാത: ഭൂമി...

ദേശീയപാത: ഭൂമി ഏറ്റെടുക്കൽ നടപടികളിൽ മുൻഗണനക്രമം അട്ടിമറിക്കുന്നു

text_fields
bookmark_border
road
cancel

തൃ​ശൂ​ർ: ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​നാ​യി ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന ന​ട​പ​ടി​ക​ളി​ൽ സ​ർ​ക്കാ​ർ മു​ൻ​ഗ​ണ​ന​ക്ര​മം പാ​ലി​ക്കു​ന്നി​ല്ല. സ​ർ​വേ ന​ട​ത്തി ഭൂ​മി​വി​ല നി​ശ്ച​യി​ച്ച്​ പു​ന​ര​ധി​വാ​സം ഉ​റ​പ്പാ​ക്കി ഭൂ​മി ഏ​റ്റെ​ടു​ക്കു​ക​യാ​ണ്​ വേ​ണ്ട​ത്. പ​ക​രം ആ​ദ്യം ഭൂ​മി ഏ​റ്റെ​ടു​ക്കു​ക​യും പി​ന്നീ​ട്​ വി​ല നി​ശ്ച​യി​ക്കാ​തെ പാ​ത​യോ​ര​വാ​സി​ക​ളെ ക​ബ​ളി​പ്പി​ക്കു​ക​യാ​ണ്​ സ​ർ​ക്കാ​ർ. ഇ​തോ​ടെ ഏ​റ്റെ​ടു​ക്കേ​ണ്ട ഭൂ​മി​യു​ടെ സ​ർ​വേ​ന​മ്പ​റു​ക​ളു​മാ​യി 3എ ​വി​ജ്ഞാ​പ​ന​ത്തി​ന്​ പി​ന്നാ​ലെ 3ഡി ​വി​ജ്ഞാ​പ​നം ഇ​റ​ക്കി കേ​ന്ദ്ര​സ​ർ​ക്കാ​റി​ന്​ ഭൂ​മി ഏ​റ്റെ​ടു​ത്ത്​ ന​ൽ​കു​ക​യാ​ണ്​ സം​സ്​​ഥാ​ന സ​ർ​ക്കാ​ർ ചെ​യ്യു​ന്ന​ത്. ഇ​തി​നി​ട​യി​ൽ വി​ല നി​ർ​ണ​യ​ത്തി​നു​ള്ള 3ജി ​വി​ജ്ഞാ​പ​നം നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. ന​ഷ്​​ട​പ​രി​ഹാ​രം സം​ബ​ന്ധി​ച്ച്​ കേ​ന്ദ്ര​വും സം​സ്​​ഥാ​ന​വും ത​മ്മി​ൽ ധാ​ര​ണ​യി​ൽ എ​ത്താ​ത്ത​താ​ണ്​ ഇ​തി​ന്​ കാ​ര​ണം.

45 മീ​റ്റ​റി​ൽ പാ​ത വി​ക​സി​പ്പി​ക്കു​ന്ന​തി​ന്​ 2013ലെ ​ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ആ​ക്​​ടി​ന്​ പ​ക​രം 1956ലെ ​എ​ൻ.​എ​ച്ച്​ ആ​ക്​​ട്​ അ​നു​സ​രി​ച്ചാ​ണ്​​ വി​ജ്ഞാ​പ​നം പു​റ​ത്തി​റ​ക്കി​യ​ത്.​ ഏ​റ്റെ​ടു​ക്കേ​ണ്ട ഭൂ​മി​യു​ടെ സ​ർ​വേ ന​മ്പ​റു​ക​ൾ വ്യ​ക്​​ത​മാ​ക്കി 3എ ​വി​ജ്ഞാ​പ​ന​മാ​ണ്​ ആ​ദ്യം ഇ​റ​ക്കു​ന്ന​ത്. പി​ന്നാ​ലെ ഉ​ട​മ​ക​ൾ​ക്ക്​ വി​യോ​ജി​ക്കാ​ൻ 21 ദി​വ​സ​ത്തെ സ​മ​യം ന​ൽ​ക​ണം. പ​രാ​തി​ക​ൾ കേ​ൾ​ക്കാ​ൻ ഹി​യ​റി​ങ്​ ന​ട​ത്ത​ണം. ഇ​തി​നു​ ശേ​ഷം കേ​ന്ദ്ര​സ​ർ​ക്കാ​റി​ന്​ റി​പ്പോ​ർ​ട്ട്​ ന​ൽ​കേ​ണ്ട​തു​ണ്ട്. പ​ദ്ധ​തി​യു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്നു​ണ്ടെ​ങ്കി​ൽ ഭൂ​മി​യു​ടെ വി​ല നി​ശ്ച​യി​ക്കു​ന്ന 3ജി ​വി​ജ്ഞാ​പ​നം ഇ​റ​ക്കേ​ണ്ട​തു​ണ്ട്. എ​ന്നാ​ൽ വി​ല​േ​പാ​ലും നി​ശ്ച​യി​ക്കാ​തെ 3ഡി ​വി​ജ്ഞാ​പ​നം ഇ​റ​ക്കു​ക​യാ​ണ്​ ചെ​യ്യു​ന്ന​ത്. 

തി​രു​വ​ന​ന്ത​പു​രം ക​ളി​യ​ക്കാ​വി​ള മു​ത​ൽ കാ​സ​ർ​കോ​ട്​ ത​ല​പ്പാ​ടി വ​രെ ദേ​ശീ​യ​പാ​ത 66ൽ ​ഒ​മ്പ​തു​ജി​ല്ല​ക​ളി​ലാ​യി 4000 ഏ​ക്ക​ർ ഭൂ​മി​യാ​ണ്​ ഏ​റ്റെ​ടു​ക്കേ​ണ്ട​ത്. കാ​സ​ർ​കോ​ട്, ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട്​ ജി​ല്ല​ക​ളി​ൽ 3ജി ​ഇ​ല്ലാ​തെ 3ഡി ​ഇ​റ​ക്കി​യാ​ണ്​ ഭൂ​മി ഏ​റ്റെ​ടു​ത്ത​ത്. ഭൂ​മി വി​ട്ടു​കൊ​ടു​ത്ത​തി​ന്​ പ​ന്നാ​ലെ പ്ര​ഖാ​പി​ച്ച തു​ച്ഛ​മാ​യ ന​ഷ്​​ട​പ​രി​ഹാ​രം വാ​ങ്ങാ​ൻ അ​തു​കൊ​ണ്ടു​ത​ന്നെ മ​ടി​ക്കു​ക​യാ​ണ്​ മൂ​ന്നു​ജി​ല്ല​ക​ളി​ലെ​യും പാ​ത​യോ​ര​വാ​സി​ക​ൾ. മ​റ്റു ജി​ല്ല​ക​ളി​ലും സ​മാ​ന ന​ട​പ​ടി​ക​ളാ​ണ്​ പു​രോ​ഗ​മി​ക്കു​ന്ന​ത്. ഭൂ​മി​ക്ക്​ ന​ഷ്​​ട​പ​രി​ഹാ​രം അ​ട​ക്കം കി​ലോ​മീ​റ്റ​റി​ന്​ ആ​റു​കോ​ടി​യാ​ണ്​ കേ​ര​ളം ആ​വ​ശ്യ​പ്പെ​ട്ട​ത്. എ​ന്നാ​ൽ ദേ​ശീ​യ​ത​ല​ത്തി​ൽ ന​ൽ​കു​ന്ന 65 ല​ക്ഷ​മേ ന​ൽ​കാ​നാ​വൂ എ​ന്ന നി​ല​പാ​ടാ​ണ്​ കേ​ന്ദ്ര​സ​ർ​ക്കാ​റി​ന്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsRoad Acquisition
News Summary - National Highway Land Acquisition - Kerala News
Next Story