ദേശീയപാത: പ്രതീക്ഷിച്ചതിലും വലിയ കുടിയൊഴിപ്പിക്കൽ വേണ്ടിവന്നേക്കും
text_fieldsമലപ്പുറം: 45 മീറ്ററിൽ ദേശീയപാത വികസനം പൂർത്തിയായാൽ സംസ്ഥാനത്ത് പ്രതീക്ഷിച്ചതിലും വലിയ കുടിയൊഴിപ്പിക്കൽ വേണ്ടിവരുമെന്നാശങ്ക. എറണാകുളം ഇടപ്പള്ളി മുതൽ കാസർകോട് തലപ്പാടി വരെ 373 കി.മീറ്റാണ് ആദ്യഘട്ടം നാലുവരി പാതയാക്കുന്നത്. ഇടപ്പള്ളി മുതൽ തിരുവനന്തപുരം വരെയാണ് രണ്ടാംഘട്ടം -ആകെ 610 കി.മീറ്റർ. ഒമ്പത് ബൈപാസുകളും എട്ടിടങ്ങളിൽ അലൈൻമെൻറ് മാറ്റവുമാണ് ഇടപ്പള്ളി മുതൽ തലപ്പാടി വരെയുള്ള ഭാഗത്ത് വരുന്നത്.
കോട്ടക്കൽ, വളാഞ്ചേരി, ചാവക്കാട്, തൃപ്രയാർ, ചന്ദ്രാപ്പിന്നി, മൂന്നുപീടിക, മതിലകം, പറവൂർ, തലശ്ശേരി എന്നിവിടങ്ങളിലാണ് ബൈപാസ് നിർമിക്കുന്നത്. നീലേശ്വരത്ത് റെയിൽവേ മേൽപാലവും വരും. ജനവാസ മേഖലകളാണിതെല്ലാം. 45 മീറ്ററിൽ ഇവിടെയെല്ലാം സ്ഥലം ഏറ്റെടുക്കുേമ്പാൾ നിരവധി വീടുകളും കെട്ടിടങ്ങളുമാണ് പൊളിക്കേണ്ടി വരുക. നഷ്ടമാകുന്ന വയലുകളും കൃഷിയും മരങ്ങളും കണക്കുകൾക്ക് പുറത്താണ്.
മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം മുതൽ ഇടിമൂഴിക്കൽ വരെ നടക്കുന്ന സർവേ 20 കി.മീറ്റർ പിന്നിട്ടപ്പോൾതന്നെ 200ലധികം വീടുകളും നിരവധി കെട്ടിടങ്ങളും കൃഷിയിടങ്ങളും ഇല്ലാതാകുമെന്നാണ് കണക്ക്. കോട്ടക്കൽ, വളാഞ്ചേരി നഗരങ്ങളെ ഒഴിവാക്കി നിർമിക്കുന്ന ബൈപാസുകൾക്കുവേണ്ടിയും നിരവധി വീടുകൾ പൊളിക്കണം. കോട്ടക്കൽ ബൈപാസിൽ മാത്രം 80ലധികം വീടുകളാണ് പോകുന്നത്.
വളാഞ്ചേരിയിൽ ഒഴിഞ്ഞ വയലുകളുണ്ടായിട്ടും സർവേ കല്ല് നാട്ടിയത് നിർധനർ താമസിക്കുന്ന വീടുകളുള്ള സ്ഥലത്താണ്. വളവുകൾ നിവർത്തുന്നതിെൻറ ഭാഗമായാണിതെന്നാണ് റവന്യൂ സംഘത്തിെൻറ വിശദീകരണം. സർേവ കഴിഞ്ഞ് കണക്കെടുപ്പ് പൂർത്തിയായാൽ മാത്രമേ കൃത്യമായ കണക്ക് ലഭ്യമാകൂ. നിലവിലെ റോഡിെൻറ ഇരുഭാഗങ്ങളിലേക്കും 22.5 മീറ്റർ ഏറ്റെടുത്ത് റോഡ് വികസിപ്പിക്കുമെന്നായിരുന്നു അധികൃതർ പറഞ്ഞിരുന്നത്. സർവേ തുടങ്ങിയതോടെ ഇതെല്ലാം പാഴ്വാക്കായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
