Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദേശീയപാത ഉദ്ഘാടനം:...

ദേശീയപാത ഉദ്ഘാടനം: നികുതിപ്പണംകൊണ്ട് ബി.ജെ.പി രാഷ്ട്രീയ പ്രചാരണം നടത്തുന്നു- മന്ത്രി എം.ബി രാജേഷ്

text_fields
bookmark_border
ദേശീയപാത ഉദ്ഘാടനം: നികുതിപ്പണംകൊണ്ട് ബി.ജെ.പി രാഷ്ട്രീയ പ്രചാരണം നടത്തുന്നു- മന്ത്രി എം.ബി രാജേഷ്
cancel

തിരുവനന്തപുരം: ദേശീയപാത ഉദ്ഘാടന ചടങ്ങിൽനിന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിതിൽ പ്രതികരണവുമായി മന്ത്രി എം.ബി. രാജേഷ്. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് ബി.ജെ.പി രാഷ്ട്രീയ പ്രചാരണം നടത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

സ്വന്തം മണ്ഡലത്തിൽ മറ്റ് ഔദ്യോഗിക പരിപാടികൾ ഉള്ളപ്പോൾ ഇത്തരം അസംബന്ധങ്ങൾക്ക് നിന്നുകൊടുക്കില്ലെന്നും പോകില്ലെന്ന് ഇന്നലെതന്നെ തീരുമാനിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മുൻപ് തിരുവനന്തപുരത്ത് പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങിൽ പ്രത്യേക വി.ഐ.പി പാസുമായി എത്തിയ തന്നോട് എസ്.പി.ജി ഉദ്യോഗസ്ഥർ ആധാർ കാർഡ് ആവശ്യപ്പെട്ടിരുന്നു. അത് തന്നെ അപമാനിക്കുന്നതിന് തുല്യമായിരുന്നു. തുടർന്ന് താൻ പരിപാടി ബഹിഷ്കരിക്കുമെന്ന് അറിയിക്കുകയും സംസ്ഥാന പ്രോട്ടോക്കോൾ ഉദ്യോഗസ്ഥർ ഇടപെടുകയും ചെയ്തതോടെയാണ് എസ്.പി.ജി ഉദ്യോഗസ്ഥർ പിൻവാങ്ങിയതെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഭൂമിവിലയുടെ നാലിലൊന്ന്, അതായത് 5580 കോടി രൂപ കേരളം നൽകിയതുകൊണ്ടാണ് ദേശീയപാത യാഥാർഥ്യമായതെന്ന് അദ്ദേഹം പറഞ്ഞു.

ബി.ജെ.പിയുടെ രാഷ്ട്രീയ സംസ്കാരം എന്താണെന്ന് ഇതിലൂടെ മലയാളികൾക്ക് മനസ്സിലാക്കാം. പൊതുമരാമത്ത് മന്ത്രി പോലുമില്ലാത്ത ചടങ്ങിൽ ബി.ജെ.പി നേതാക്കൾ പങ്കെടുക്കുന്നത് പൊതുപണം ഉപയോഗിച്ചുള്ള രാഷ്ട്രീയ പ്രചാരണത്തിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiMB RajeshnhMinister RiyasNational HighwaKerala
News Summary - National Highway inauguration: BJP is running a political campaign using tax money - Minister M.B. Rajesh
Next Story