ദേശീയപാത: മലപ്പുറത്തെ അലൈൻമെൻറിൽ അശാസ്ത്രീയതയില്ല –മന്ത്രി സുധാകരൻ
text_fieldsതിരുവനന്തപുരം: ദേശീയപാത നാലുവരിയാക്കുന്നതിന് മലപ്പുറം ജില്ലയിൽ തയാറാക്കിയ അലൈൻമെൻറിൽ അശാസ്ത്രീയമായി ഒന്നുമില്ലെന്നും ജനപ്രതിനിധികൾ അംഗീകരിച്ചതാണെന്നും മന്ത്രി ജി. സുധാകരൻ നിയമസഭയിൽ അറിയിച്ചു.
ദേശീയപാത അതോറിറ്റി തയാറാക്കിയ അലൈൻമെൻറ് ജില്ല ഭരണകൂടത്തിെൻറ നേതൃത്വത്തിൽ ജനപ്രതിനിധികളുമായി ചർച്ച നടത്തിയാണ് അംഗീകരിച്ചത്. മുൻ സർക്കാറിെൻറ കാലത്ത് അംഗീകരിച്ച അലൈൻമെൻറിൽനിന്ന് കാര്യമായ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ആരാധനാലയങ്ങൾ ഉൾപ്പെടുന്ന ഭാഗങ്ങൾ ഒഴിവാക്കുന്നതിനാണ് മാറ്റങ്ങൾ വരുത്തിയതൊന്നും മന്ത്രി വിശദീകരിച്ചു.
മലബാറിൽ ദേശീയപാതയുമായി ബന്ധപ്പെട്ട് ആശങ്കകൾ നിലനിൽക്കുന്നുണ്ട്. 45 മീറ്റർ വീതിയിൽ പാത വികസിപ്പിക്കണമെന്ന് മുസ്ലിംലീഗ് ഉൾെപ്പടെയുള്ള പാർട്ടികൾ ആവശ്യപ്പെട്ടതാണ്. ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച് മലപ്പുറം കലക്ടറുെട നിർദേശപ്രകാരം കോട്ടക്കലിൽ ഡെപ്യൂട്ടി കലക്ടർ പഞ്ചായത്ത് അധികൃതരുമായി ചർച്ച നടത്തിയിട്ടുണ്ട്. കേന്ദ്ര സർക്കാറിെൻറ 2013ലെ ഭൂമി ഏറ്റെടുക്കലും പുനരധിവാസവും നിയമപ്രകാരമാണ് ഭൂമിയുടെ വില നിശ്ചയിക്കുന്നത്. ദേശീയപാത നിർമാണത്തിന് രാജ്യത്ത് ഏറ്റവും കൂടുതൽ ചെലവ് സംസ്ഥാനത്താണ്. ഒരു കിലോമീറ്ററിന് ഏഴു കോടിയാണ് മൊത്തം ചെലവെന്നും മന്ത്രി വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
