ദേശീയ ഹാപ്പ്കിഡോ ചാമ്പ്യൻഷിപ്; കേരളത്തിന് പൊൻ തിളക്കം
text_fieldsദേശീയ ഹാപ്പ്കിഡോ ചാമ്പ്യൻഷിപ്പിൽ ഓവറോൾ ജേതാക്കളായ കേരള താരങ്ങൾക്ക് തൃശൂർ റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകിയപ്പോൾ
തൃശൂർ: ഡൽഹി തൽക്കത്തോറ സ്റ്റേഡിയത്തിൽ നടന്ന 12ാമത് ദേശീയ ഹാപ്പ്കിഡോ ചാമ്പ്യൻഷിപിൽ 119 പോയിന്റ് നേടി കേരളം ഓവറോൾ ചാമ്പ്യൻമാർ. ആതിഥേയരായ ഡൽഹി 100 പോയിന്റ് നേടി രണ്ടാമതും മധ്യപ്രദേശ് 75 പോയിന്റ് നേടി മൂന്നാം സ്ഥാനവും സ്വന്തമാക്കി. മത്സരത്തിൽ പങ്കെടുത്ത മണലൂർ ജൂഡോ അക്കാദമിയിലെ കുട്ടികളെയും മാസ്റ്റർ കെ.സി. ഷൈനനെയും തൃശൂർ റെയിൽവേ സ്റ്റേഷനിൽ സ്വീകരിച്ചു.
മണലൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന സേവിയർ, മണലൂർ ജൂഡോ ആക്കാദമി രക്ഷാധികാരിയും കെ.പി.സി.സി സെക്രട്ടറിയുമായ അഡ്വ. ഷാജി കോടങ്കണ്ടത്ത്, മുൻ പഞ്ചായത്ത് പ്രസിഡൻറ് പി.ടി. ജോൺസൻ, മുൻ വൈസ് പ്രസിഡന്റ് പുഷ്പ വിശ്വംഭരൻ, അംഗങ്ങളായ ഷോയ് നാരായണൻ, കവിത രാമചന്ദ്രൻ, ടോണി അത്താണിക്കൽ, ജിൻസി, എസ്.എൻ.ജി.എസ്.എച്ച്.എസ്.എസിലെ അധ്യാപകരായ പ്രസൂൺ, ഷാജി, മണലൂർ ജൂഡോ അക്കാദമി അംഗങ്ങൾ, കൂർക്കഞ്ചേരി ചാമ്പ്യൻസ് അക്കാദമി അംഗങ്ങൾ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

