Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദേശീയപതാകയോട്​ അനാദരവ്​: യുവാവ്​ അറസ്​റ്റിൽ

text_fields
bookmark_border
ദേശീയപതാകയോട്​ അനാദരവ്​: യുവാവ്​ അറസ്​റ്റിൽ
cancel

 

കൊണ്ടോട്ടി: ദേശീയപതാകയോട് അനാദരവ് കാണിച്ച സംഭവത്തിൽ യുവാവിനെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തു. ഒാമാനൂർ ആരാശ്ശേരി മൂലയിൽ വീട്ടിൽ മുഹമ്മദ് ഷാഫിയെയാണ് (21) എസ്.െഎ കെ.എ. സാബു അറസ്റ്റ് ചെയ്തിരിക്കുന്നത്. പെരിങ്ങാവ് കണ്ണംവെട്ടിക്കാവിൽ ഇയാൾ ജോലി ചെയ്യുന്ന കടയുടെ മുന്നിലെ മരത്തിൽ ആണിയടിച്ച നിലയിലായിരുന്നു പതാക. സംഭവം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതിനെ തുടർന്ന് പൊലീസ് സ്വമേധയ കേസ് എടുക്കുകയായിരുന്നു. റോഡിൽ വീണുകിടന്ന പതാക കോൺഗ്രസി​െൻറതാണെന്ന ധാരണയിൽ മരത്തിൽ അടിക്കുകയായിരുന്നുവെന്നാണ് പൊലീസിന് നൽകിയിരിക്കുന്ന മൊഴി. ഗ്രീസ് പുരണ്ടും കുറച്ച് ഭാഗം കീറിയ നിലയിലുമായിരുന്നു. 46 സെ.മീറ്റർ നീളവും 31 സെ.മീറ്റർ വീതിയുമുള്ളതായിരുന്നു പതാക. പ്രതിയെ മലപ്പുറം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 


 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - national flag
Next Story