Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jan 2021 5:58 AM GMT Updated On
date_range 28 Jan 2021 6:01 AM GMTസർക്കാർ സ്ഥാപനത്തിൽ ദേശീയപതാക ഉയർത്തിയത് ബി.ജെ.പി മണ്ഡലം പ്രസിഡൻറ്, വിവാദം
text_fieldsbookmark_border
അടൂർ: ബി.ജെ.പി മണ്ഡലം പ്രസിഡൻറ് സർക്കാർ സ്ഥാപനത്തിൽ ദേശീയപതാക ഉയർത്തിയത് വിവാദമായി. ഏറത്ത് ഗ്രാമപഞ്ചായത്തിലെ വയല 38ാം നമ്പർ അംഗൻവാടിയിലാണ് റിപ്പബ്ലിക് ദിനത്തിൽ ബി.ജെ.പി മണ്ഡലം പ്രസിഡൻറ് അജയ് ഉണ്ണിത്താൻ ദേശീയപതാക ഉയർത്തിയത്. അംഗൻവാടി വർക്കറുടെയും ഹെൽപറുടെയും സാന്നിധ്യത്തിരുന്നു പതാക ഉയർത്തൽ.
അംഗൻവാടി ജീവനക്കാരുടെ ആവശ്യപ്രകാരമാണ് പതാക ഉയർത്തിയതെന്ന് അജയ് സി.ഉണ്ണിത്താൻ പറയുന്നു. സർക്കാർ സ്ഥാപനങ്ങളിൽ ദേശീയപതാക ഉയർത്തുന്നതിനുള്ള വ്യക്തമായ മാനദണ്ഡം നിലനിൽക്കെയാണ് നടപടി.
Next Story