നിപ: ദേശീയ ദുരന്ത നിവാരണ സേന ഇന്ന് എത്തില്ല
text_fieldsമലപ്പുറം: നിപ വൈറസ് ബാധിച്ച് മൂന്നു പേര്‍ മരിച്ച മലപ്പുറത്ത് ദേശീയ ദുരന്തനിവാരണ സേനയുടെ ഇരുപതംഗ സംഘം ഇന്ന് സന്ദർശനം നടത്തില്ല. ജില്ലയിലെ ആരോഗ്യ പ്രവർത്തകരെ സഹായിക്കാൻ ദേശീയ ദുരന്തനിവാരണ സേനയുടെ ഇരുപതംഗ സംഘം ഇന്നെത്തുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. അതേസമയം, പൂനെയിൽ നിന്നുള്ള മൃഗസംരക്ഷണ വകുപ്പിലെ വിദഗ്ധരടങ്ങുന്ന സംഘം ഇന്ന് കോഴിക്കോട്ടെത്തുമെന്നും അറിയിച്ചിട്ടുണ്ട്.
നിപ വൈറസ് സ്ഥിരീകരിച്ച ഒരാള്‍ ചികിത്സയിലാണ്. വൈറസ് ബാധ സംശയിക്കുന്ന രണ്ടു പേരുടെ രക്തസാമ്പിളുകള്‍ മണിപ്പാലിലെ വൈറോളജി ലാബിലേക്ക് പരിശോധനക്കായി അയച്ചിട്ടുണ്ട്.
സംസ്ഥാനത്ത് 10 മരണമുൾപ്പെടെ 13 പേരിലാണ് നിപ വൈറസ് സ്ഥിരീകരിച്ചത്. രാജ്യത്ത് തന്നെ മൂന്നാമത്തെ തവണയാണ് നിപ വൈറസ് മൂലമുള്ള അസുഖം സ്ഥിരീകരിക്കുന്നത്. ഈ സാഹചര്യത്തിൽ ചികിത്സാ പ്രോട്ടോക്കോൾ ഇന്ന് പ്രഖ്യാപിക്കും. വിദഗ്ധരുമായി കൂടിയാലോചിച്ചാണ് പ്രോട്ടോക്കോളിന് രൂപം നൽകിയത്. കോഴിക്കോട്ടെത്തിയ എയിംസിലെ വിദഗ്ധരുമായി കൂടിയാലോചിച്ചാണ് അന്തിമരൂപം നൽകുക. പ്രോട്ടോക്കോൾ നിലവിൽ വരുന്നതോടെ നിപ വൈറസ് അസുഖത്തിെൻറ ചികിത്സക്ക് ഏകീകൃത രൂപമാകും. മൃതദേഹം സംസ്കരിക്കുന്നതിനും വ്യക്തമായ പ്രോട്ടോകോൾ ഉണ്ടാകും.
മലേഷ്യയിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിച്ച റിബ വൈറിൻ ഗുളികകൾ നൽകുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിലും ഇന്ന് തീരുമാനമുണ്ടാകും. പൂനെയിൽ നിന്നുള്ള മൃഗസംരക്ഷണ വകുപ്പിലെ വിദഗ്ധരടങ്ങുന്ന സംഘം ഇന്ന് കോഴിക്കോട്ടെത്തും. നിപ വൈറസിെൻറ ഉറവിടം കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് സംഘമെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
