ചതയദിനാഘോഷം: ബി.ജെ.പി നിലപാടിൽ പ്രതിഷേധിച്ച് ദേശീയ കൗൺസിൽ അംഗം പാർട്ടി വിട്ടു
text_fieldsതിരുവനന്തപുരം: ചതയദിനാഘോഷം നടത്താൻ ഒ.ബി.സി മോർച്ചയെ ഏൽപ്പിച്ചതിൽ പ്രതിഷേധിച്ച് ബി.ജെ.പി ദേശീയ കൗൺസിൽ അംഗം പാർട്ടി വിട്ടു. എസ്.എൻ.ഡി.പി യോഗം അസിസ്റ്റന്റ് സെക്രട്ടറി ബാഹുലേയനാണ് പാർട്ടി വിട്ടത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പാർട്ടി വിടുന്ന കാര്യം അദ്ദേഹം അറിയിച്ചത്.
ശ്രീനാരായണഗുരു ജയന്തി നടത്തേണ്ടത് ഈഴവർ മാത്രമല്ലെന്ന് പാർട്ടിയിലെ പ്രബലവിഭാഗത്തിന് അഭിപ്രായമുണ്ടെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ ടി.പി സെൻകുമാർ ഐഎഎസ് രംഗത്തെത്തിയിരുന്നു.ചതയ ദിനാഘോഷം നടത്താന്‍ ബിജെപി ഒബിസി മോര്‍ച്ചയെ ഏല്‍പ്പിച്ച സങ്കുചിത ചിന്താഗതിയില്‍ പ്രതിഷേധിച്ച് ഞാന്‍ ബിജെപി വിടുന്നു എന്നായിരുന്നു ബാഹുലേയന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ശ്രീനാരായണ ഗുരു ജയന്തിയോട് അനുബന്ധിച്ച് സംസ്ഥാനത്താകെ പരിപാടികൾ നടക്കുകയാണ്. വർക്കല ശിവഗിരിയിൽ നടക്കുന്ന തിരുജയന്തി മഹാസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
കൊല്ലവര്‍ഷം 1030-മാണ്ട് ചിങ്ങമാസം 14-ാം തീയതി ചതയനാളിലായിരുന്നു ഗുരുവിന്റെ ജനനം. ജാതീയതക്കെതിരെയും മതാന്തര സൗഹാർദത്തിനായുള്ള ദർശനമാണ് ശ്രീനാരായണ ഗുരു ലോകത്തിന് സമർപ്പിച്ചത്. കേരളത്തെ ലോകത്തിന് മുന്നിൽ മാതൃകാസ്ഥാനമാക്കിയത് ആ ദർശനങ്ങളാണ്. സാമൂഹിക സമത്വത്തിനും സൗഹാർദത്തിനും വേണ്ടിയുള്ള ഗുരുവിന്റെ പ്രവർത്തനങ്ങൾ അദ്ദേഹത്തെ കേരളത്തിൽ ജാതിക്കും മതത്തിനും അതീതമായി സ്വീകാര്യനാക്കി. ഒരു ജാതി, ഒരു മതം ഒരു ദൈവം എന്ന അദ്ദേഹത്തിന്റെ തത്വചിന്ത കേരളീയ മനഃസാക്ഷിയിൽ ആഴത്തിൽ വേരോടി.
ആധുനിക കേരളത്തെ രൂപപ്പെടുത്തുന്നതിൽ ആ ചിന്തകൾ നൽകിയ സംഭാവന ചെറുതല്ല. എല്ലാത്തരം അടിച്ചമര്‍ത്തലുകളും ഇല്ലാതാക്കാനായിരുന്നു ഗുരു പോരാടിയത്. സമൂഹത്തില്‍ അവഗണിക്കപ്പെട്ട വിഭാഗങ്ങളെ മുഖ്യധാരയിലേക്ക് എത്തിക്കണമെങ്കില്‍ വിദ്യാഭ്യാസം കൂടിയേ തീരൂ എന്ന് മനസിലാക്കിയ അദ്ദേഹം, 'സംഘടിച്ച് ശക്തരാകുക, വിദ്യ കൊണ്ട് പ്രബുദ്ധരാകുക' എന്ന് ആഹ്വാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

