Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഫാൽക്കൺ ആവേശം,...

ഫാൽക്കൺ ആവേശം, അഭിനിവേശം

text_fields
bookmark_border
ഫാൽക്കൺ ആവേശം, അഭിനിവേശം
cancel

കോഴിക്കോട്​: ഇത്​ ഡോ. സുബൈർ. ആകാശത്തിലെ വേഗരാജാവായ ഫാൽക്കൺ പക്ഷികളെക്കുറിച്ചുള്ള വിവരങ്ങൾ അഭിനിവേശമായി മാറിയ ആൾ.​ മണിക്കൂറിൽ 350 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന ലോകത്തിലെ ഏക ജീവിയാണ്​ ഫാൽക്കണുകൾ. ഈ പക്ഷികളെ കുറിച്ചുള്ള നിഗൂഢ വിവരങ്ങൾ ലോകത്തിന്​ പരിചയപ്പെടുത്തുകയാണ്​​ തിരൂർ വാണിയന്നൂർ സ്വദേശി​യായ ഡോ. സുബൈർ മേടമ്മിൽ. ഫാൺക്കൺ നിരീക്ഷണത്തിൽ ആദ്യ ഡോക്​ടറേറ്റ്​ നേടുന്ന ഏഷ്യക്കാരനുമാണ്​ ഇദ്ദേഹം. യു.എസ്​, ജർമനി, ലണ്ടൻ തുടങ്ങി ഫാൺക്കണുകൾ സഞ്ചരിക്കുന്ന ഇടങ്ങളിലെല്ലാം ഡോ. സുബൈറും കൂടെ 'പറക്കും'.

മലയാളിക്ക്​ ഈ പക്ഷി അത്ര സുപരിചിതമല്ലെങ്കിലും ഗൾഫ്​ നാടുകളിൽ ഇവ പ്രശസ്​തമാണ്​​.ഫാൽക്കണുകളുടെ 15 തരം ശബ്​ദം റെക്കോഡ്​ ചെയ്​ത ആദ്യ ശാസ്​ത്രജ്ഞനും ഇദ്ദേഹമാണ്​.

ജോലി ആവശ്യാർഥം ദുബൈയിലെത്തിയ സുബൈർ അൽഐനിലേക്കുള്ള യാത്രയിലാണ്​ താൻ പഠിച്ച വിഷയവുമായി ബന്ധപ്പെട്ട ആശുപത്രി ബോർഡ്​ കാണുന്നത്​. ഫാൽക്കണുകളെ ശുശ്രൂഷിക്കുന്ന ജർമൻ ഡോക്​ടറോട്​ ത​െൻറ ഇഷ്​ടം അറിയിച്ചെങ്കിലും ഉയർന്ന യോഗ്യതയുള്ളയാളെ ജോലിക്ക്​ വെക്കാനാവില്ലെന്നു​പറഞ്ഞ്​ തിരിച്ചയക്കുകയായിരുന്നു. പിന്മാറാൻ തയാറാവാതിരുന്ന സുബൈർ പിന്നീട്​ നേടിയത്​ ഫാൽക്കണുകളെ കുറിച്ചുള്ള അറ്റമില്ലാത്ത അറിവുകളാണ്​.

കാലിക്കറ്റ്​ സർവകലാശാലയിൽ ജന്തുശാസ്​ത്ര വിഭാഗം അസി. പ്രഫസറായ ഇദ്ദേഹം അന്തർദേശീയ പക്ഷി ഗവേഷണ കേന്ദ്രം കോഓഡിനേറ്ററാണ്​. ഇൻറർനാഷനൽ ഫാൽക്കണേഴ്​സ്​ ക്ലബ്​, യു.എ.ഇ ഫാൽക്കണേഴ്​സ്​ ക്ലബ്​ തുടങ്ങി ഒ​ട്ടേറെ ദേശീയ അന്തർദേശീയ സംഘടനകളിൽ അംഗവും.

2003ൽ ജർമനിയിലെ സ്​റ്റൂട്ട്​ഗാർട്ടിൽ പോയ വേളയിൽ സുബൈർ ആ പഴയ ജർമൻ ഡോക്​ടറെ വീണ്ടും വിളിച്ചു നന്ദി പറഞ്ഞു. എന്തിനെന്നല്ലേ-അന്ന്​ തനിക്ക്​ ആ ആശുപത്രിയിൽ ജോലി തരാത്തതിന്​. ഭാര്യ സാജിത വളയന്നൂർ ബി.വൈ.കെ.വൈ.എച്ച്​.എസ്​.എസി​ൽ പ്ലസ്​ ടു അധ്യാപികയാണ്​. ആദിൽ സുബൈർ, അമൽ എന്നിവരാണ്​ മക്കൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FalconNational Bird Watching DayDr. Subair Medammil
Next Story