Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ദേശീയഗാനം: തിയറ്ററിൽ എഴുന്നേൽക്കാതിരുന്ന രണ്ടുപേർ അറസ്റ്റിൽ
text_fieldsbookmark_border
മൂവാറ്റുപുഴ: തിയറ്ററിൽ സിനിമപ്രദർശനത്തിന് മുമ്പ് ദേശീയഗാന ആലാപനസമയത്ത് എഴുന്നേറ്റ് നിൽക്കാതിരുന്ന രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ കാവുങ്കര വാലുമാരി പുത്തൻപുര ഷമീർ (41) മരുതുങ്കൽ വീട്ടിൽ സനൂപ് (21) എന്നിവരെയാണ് സി.ഐ ജയകുമാറിെൻറ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തത്. ഐസക് മരിയ തിയറ്ററിൽ വെള്ളിയാഴ്ച രാത്രി 9.30 ഓടെയാണ് സംഭവം. സിനിമക്ക് മുമ്പ് ദേശീയഗാനം ആലപിക്കുമ്പോൾ ഇവർ എഴുന്നേറ്റ് നിൽക്കാൻ തയാറാകാതെ സീറ്റിലിരിക്കുകയായിരുന്നു. സംഭവം കണ്ട് തിയറ്ററിലുണ്ടായിരുന്ന ന്യായാധിപൻ വിവരം പൊലീസിൽ അറിയിച്ചതോടെയാണ് സ്ഥലത്തെത്തി ഇവരെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
