ദേശീയ അദാലത്; 39 കോടി രൂപ പിഴ ഈടാക്കി
text_fieldsതിരുവനന്തപുരം; ജില്ല ലീഗൽ സർവീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ വിവിധ കോടതികളിലായി നടന്ന ദേശീയ അദാലത്തിൽ 21,570 എഴുപത് കേസുകൾ തീർപ്പാക്കിയതായി ജില്ലാ ലീഗൽ അതോറിറ്റി ചെയർമാനും ജില്ലാ ജഡ്ജിയുമായ പി. വി ബാലകൃഷ്ണനും സെക്രട്ടറിയും സബ് ജഡ്ജിമായ എസ്. ഷംനാദും അറിയിച്ചു. ഇത്രയും കേസുകളിൽ നിന്നായി 39.75 കോടി രൂപ പിഴ ഈടാക്കി.
രജിസ്ട്രേഷൻ വകുപ്പിന്റെ അണ്ടർവാലുവേഷനിൽപ്പെട്ട 200 ഓളം കേസുകളിൽ നിന്നായി 38 ലക്ഷം രൂപ രജിസ്ട്രേഷന് വകുപ്പിന് ലഭിച്ചു. ദേശസാൽകൃത സ്വകാര്യ ബാങ്കുകളുടെ പരാതികളിന്മേൽ 11,46,82,402 രൂപയും നൽകാൻ തീരുമാനമായി. 592 പരാതികളാണ് ഈ ഇനത്തിൽ പരിഗണിച്ചത്.
മോട്ടോർ വാഹന അപകട തർക്കപരിഹാരത്തിൽ ജില്ലയിൽ മൊത്തം 434 കേസുകൾ തീർപ്പായി. ഇതിൽ 19,52,42,239 രൂപ നൽകമണെന്ന് വിധിയായി. അദാലത്തിനോടനുബന്ധിച്ചു ജില്ലയിലെ 20 മജിസ്‌ട്രേറ്റ് കോടതികളിൽ നടന്ന പെറ്റികേസുകൾക്കായുള്ള സ്പെഷ്യൽ സിറ്റിങ്ങിൽ 20,443 കേസുകൾ തീർപ്പ് കൽപ്പിച്ചു. ആകെ 1,03,46,900 രൂപ പിഴയിനത്തിൽ ഈടാക്കി.
തിരുവനന്തപുരത്തു നടന്ന അദാലത്തിനു ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ചെയർമാനും ജില്ലാജഡ്ജിയുമായ പി.വി. ബാലകൃഷ്ണൻ, സെക്രട്ടറിയും സബ്‌ജഡ്ജുമായ എസ്. ഷംനാദ്, താലൂക്ക് ലീഗൽ സർവീസസ് അതോറിറ്റി ചെയർമാനും ഒന്നാം അഡിഷണൽ ജില്ലാ ജഡ്ജിയുമായ കെ.പി അനിൽകുമാർ, ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഷിബു ഡാനിയേൽ എന്നിവർ നേതൃത്വം നൽകി. അവധി ദിവസമായിരുന്നിട്ടും അദാലത്തിൽ അഭൂതപൂർവമായ ജന പങ്കാളിത്തം ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

