തന്നെ ആരും രംഗത്തിറക്കിയിട്ടില്ല -അജിത്തിന്‍റെ ആദ്യ ഭാര്യ നാസിയ
text_fieldsതിരുവനന്തപുരം: കുഞ്ഞിനുവേണ്ടിയുള്ള പോരാട്ടം വഴിതെറ്റിക്കാനായി അനുപമയുടെ പിതാവും പാർട്ടിയും തന്നെ രംഗത്തിറക്കിയെന്ന ആരോപണത്തിൽ മറുപടിയുമായി അജിത്തിെൻറ ആദ്യ ഭാര്യ നാസിയ. ആരും തന്നെ നിർബന്ധിച്ചിട്ടില്ലെന്നും അനുപമ പറയുന്ന കാര്യങ്ങൾ മാത്രമാണ് ഇവിടെ കണക്കിലെടുക്കുന്നതെന്നും നാസിയ മാധ്യമങ്ങളോട് പറഞ്ഞു.
ജനുവരിയിലാണ് ഒമ്പത് വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. അതിനുശേഷമാണ് ഫെബ്രുവരിയിൽ അനുപമ കുഞ്ഞിനെ തിരക്കിയിറങ്ങിയത്. അനുപമയുടെ പിതാവ് ആവശ്യപ്പെട്ടതുപ്രകാരം വിവാഹമോചനം തരില്ലെന്ന് പറയാൻ അനുപമയുടെ വീട്ടിൽ പോയിരുന്നു. ഇതിനുശേഷമാണ് അനുപമ കുഞ്ഞിനെ ദത്ത് നൽകിയത്.
മേഖല കമ്മിറ്റിയിലേക്ക് രണ്ടുവർഷം മുമ്പ് അനുപമ വന്നതിനുശേഷമാണ് അജിത്തുമായി ബന്ധം തുടങ്ങിയത്. കമ്മിറ്റിയിലൊക്കെ ഇരുവരും ഒരുമിച്ചിരിക്കുമ്പോൾ എന്താണെന്ന് ചോദിക്കാറുണ്ട്. ഒരുതവണ കമ്മിറ്റി കഴിഞ്ഞ ഉടനെ ഞാൻ ഇറങ്ങിപ്പോയി. അന്ന് അജിത്ത് എെൻറ പേരിൽ കുറ്റം ചാർത്തുകയായിരുന്നു. അജിത്തും അനുപമയും തമ്മിൽ നിയമപ്രകാരം വിവാഹം കഴിച്ചിട്ടില്ലെന്നും നാസിയ കൂട്ടിച്ചേർത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

