കൊച്ചി: കാസര്‍കോട് ഇരുപതോളം പേരെ ദുരൂഹ സാഹചര്യത്തില്‍ കാണാതായതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിലെ പ്രതി കുറ്റക്കാരനെന്ന് കോടതി. കൽപറ്റ സ്വദേശി നാഷിദുൽ ഹംസഫറിനെയാണ് (28) എറണാകുളം പ്രത്യേക എൻ.ഐ.എ കോടതി കുറ്റക്കാരനായി കണ്ടെത്തിയത്. ശിക്ഷ ഈ മാസം 23ന് പ്രഖ്യാപിക്കും.
ഇന്ത്യ വിട്ട ഇയാളെ കാബൂളിൽ അഫ്ഗാൻ പൊലീസ് പിടികൂടി ജയിലിൽ അടച്ചു. ഇന്ത്യയിലേക്ക് കയറ്റിവിട്ട ഇയാളെ പിന്നീട് എൻ.ഐ.എ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമർപ്പിച്ചു. വിചാരണ തുടങ്ങുംമുമ്പ് കുറ്റം സമ്മതിച്ച സാഹചര്യത്തിലാണ് കോടതി മറ്റുനടപടികളിലേക്ക് കടക്കാതെ കുറ്റക്കാരനായി കണ്ടെത്തിയത്.