കാളികാവ് (മലപ്പുറം): കോവിഡ് വ്യാപനം ചെറുക്കാൻ കടകളും തെരുവോരങ്ങളും അണുവിമുക്തമാക്കി നാസർ. ചോക്കാട് പഞ്ചായത്തിലെ അങ്ങാടികളിലാണ് പരിസ്ഥിതി പ്രവർത്തകനായ കിഴക്കേതിൽ നാസർ രോഗ പ്രതിരോധ നടപടികൾക്ക് ൈകത്താങ്ങായി സ്വന്തമായി ശുചീകരണ പ്രവർത്തനങ്ങളുമായി രംഗത്തിറങ്ങിയത്.
മീൻ വിൽപന കേന്ദ്രത്തിലെ രണ്ട് തൊഴിലാളികൾക്ക് കഴിഞ്ഞ ദിവസമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ പശ്ചാത്തലത്തിലാണ് നാസർ ഒറ്റക്ക് ശുചീകരണത്തിറങ്ങാൻ തീരുമാനിച്ചത്. ശുചീകരണത്തിത്തിനാവശ്യമായ മെഷീൻ വാടകക്കെടുക്കുകയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് അംഗം പൈനാട്ടിൽ അഷ്റഫ് അടക്കമുള്ളവർ മരുന്ന് വാങ്ങാൻ സഹായിച്ചു. ചോക്കാട് കല്ലാമൂല, കേളുനായർപടി തുടങ്ങിയ അങ്ങാടികളിലാണ് നടത്തിയത്.