ദേശീയ റബര്‍ നയം: റബർ ബോർഡിൽ ഇന്ന് ഉന്നതതല യോഗം
text_fieldsകോട്ടയം: ദേശീയ റബര്‍ നയവുമായി ബന്ധപ്പെട്ട് റബർ ബോർഡിൽ ശനിയാഴ്ച ഉന്നതതല യോഗം നടക്കും. ഞായറാഴ്ച കേന്ദ്ര സഹമന്ത്രി അൽഫോൻസ് കണ്ണന്താനം കർഷക, വ്യാപാരി പ്രതിനിധികളുമായി നടത്തുന്ന ചർച്ചക്ക് മുന്നോടിയായാണ് യോഗം. നയത്തിൽ ഉൾപ്പെടുത്തേണ്ട വിഷയങ്ങൾ ചർച്ച ചെയ്യാനും ഞായറാഴ്ചെത്ത യോഗത്തിൽ സമർപ്പിക്കേണ്ട നിർദേശങ്ങൾ രൂപപ്പെടുത്താനുമായാണ് പ്ലാേൻറഷന്‍ ഡയറക്ടര്‍ അനിത കരണിെൻറ അധ്യക്ഷതയിൽ ബോർഡിലെ ഉന്നത ഉദ്യോഗസ്ഥർ യോഗം ചേരുന്നത്. റബർ ബോർഡ് ചെയർമാൻ ഡോ. എം.കെ. ഷൺമുഖസുന്ദരം, പ്ലാേൻറഷന്‍ ജോയൻറ് ഡയറക്ടർ സന്തോഷ് കുമാർ സാരംഗി, ബോർഡിലെ സീനിയർ ഉദ്യോഗസ്ഥരും വകുപ്പുതലവന്മാരും പെങ്കടുക്കും. ഏറെ മാസങ്ങൾക്കുശേഷമാണ് ഇത്തരത്തിലൊരു േയാഗം ചേരുന്നത്.
മൂന്നുമാസം മുമ്പ് ചെയർമാനായി ചുമതലയേറ്റ ഡോ.എം.കെ. ഷൺമുഖസുന്ദരം ഒരുതവണ മാത്രമാണ് ബോർഡ് ആസ്ഥാനേത്തക്ക് എത്തിയത്. അന്ന് പുതിയ നിർദേശങ്ങളൊന്നും മുന്നോട്ടുവെക്കാതെ മടങ്ങിയത് ഏെറ പ്രതിഷേധങ്ങൾക്കും ഇടയാക്കിയിരുന്നു.ഞായറാഴ്ച രാവിലെ 10.30ന് പുതുപ്പള്ളിയിലെ റബർ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിലാണ് മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം വിളിച്ചുചേര്‍ത്ത യോഗം. കര്‍ഷക പ്രതിനിധികള്‍, വ്യാപാര, വ്യവസായ മേഖലകളിലെ പ്രതിനിധികള്‍ തുടങ്ങിയവരാകും പങ്കെടുക്കുക. രാഷ്ട്രീയപാര്‍ട്ടികളുടെ നേതാക്കള്‍ക്കോ എം.പി, എം.എല്‍.എമാര്‍ക്കോ ക്ഷണമില്ല.
കേന്ദ്രമന്ത്രിയായശേഷമുള്ള അല്‍ഫോന്‍സ് കണ്ണന്താനത്തിെൻറ രണ്ടാമത് ചര്‍ച്ചയാണ് ഞായറാഴ്ചത്തേത്. കഴിഞ്ഞ നവംബര്‍ 11ന് റബര്‍ ബോര്‍ഡ് ആസ്ഥാനത്ത് യോഗം ചേരുകയും കര്‍ഷകരില്‍നിന്നും വ്യാപാര, വ്യവസായ പ്രതിനിധികളില്‍നിന്നും അഭിപ്രായം ആരായുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
