Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നരേന്ദ്ര മോദിയുടേത് സർവ നാശത്തിലേക്കുള്ള ഗ്യാരൻറി –ഐ.എൻ.എൽ

text_fields
bookmark_border
നരേന്ദ്ര മോദിയുടേത് സർവ നാശത്തിലേക്കുള്ള ഗ്യാരൻറി –ഐ.എൻ.എൽ
cancel

കോഴിക്കോട്: തൃശൂരിൽ മഹിളാ സമ്മേളനത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി ആവർത്തിച്ച് പ്രഖ്യാപിച്ച ‘മോദി ഗ്യാരൻറി’ ജനാധിപത്യ– മതേതര ഇന്ത്യയുടെ സർവനാശത്തിലേക്കുള്ള ഉറപ്പാണെന്ന് ഐ.എൻ.എൽ സംസ്​ഥാന ജന. സെക്രട്ടറി കാസിം ഇരിക്കൂർ അഭിപ്രായപ്പെട്ടു. രാഷ്ട്രശിൽപികൾ സ്വപ്നം കണ്ട ബഹുസ്വര ഇന്ത്യ കഴിഞ്ഞ 10 വർഷത്തിനിടയിൽ എന്നോ മരിച്ചുകഴിഞ്ഞു. എങ്ങും സാമൂഹിക കാലുഷ്യവും സാംസ്​കാരിക കടന്നുകയറ്റവും സാമ്പത്തിക അനീതിയുമാണ് കൊടികുത്തി വാഴുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഗുജറാത്ത് മുതൽ മണിപ്പുർ വരെ സ്​ത്രീകൾ അപമാനിക്കപ്പെടുകയും പിച്ചിച്ചിന്തപ്പെടുകയും ചെയ്തിട്ടും സ്​ത്രീസുരക്ഷ വാഗ്ദാനം ചെയ്യാൻ മോദിക്ക് സാധിക്കുന്നത് അശേഷം ഉളുപ്പില്ലാത്തത് കൊണ്ടാണ്. രാജ്യത്തിന്റെ അഖണ്ഡതയും സൈന്യത്തിന്റെ സുരക്ഷയും ഇതുപോലെ വെല്ലുവിളി നേരിട്ട ഒരു കാലഘട്ടമുണ്ടായിട്ടില്ല. സഹധർമിണിയെ പോലും ജീവിതപ്പെരുവഴിയിൽ അനാഥയായി തള്ളി വിദ്വേഷപ്രചാരകനായും ജനാധിപത്യ ധ്വംസകനായും വാഴുന്ന സ്വേച്ഛാധിപതി എത്ര ഉച്ചത്തിൽ ഗ്യാരൻറി നൽകിയാലും പ്രബുദ്ധജനം അത് പുച്ഛിച്ചുതള്ളുകയേയുള്ളൂ. പിത്തലാട്ടങ്ങളും ഗീബൽസിയൻ നുണകളും കൊണ്ട് കീഴടക്കാൻ പറ്റുന്നതല്ല കേരളത്തിെൻറ പ്രബുദ്ധ മനസ്സെന്ന് തെരഞ്ഞെടുപ്പിനു ശേഷം മോദിക്ക് മനസ്സിലായിക്കൊള്ളുമെന്ന് കാസിം ഇരിക്കൂർ പ്രസ്​താവനയിൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Narendra Modi's guarantee for destructive – INL
Next Story