Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രധാനമന്ത്രി ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി

text_fields
bookmark_border
narendra modi
cancel

തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. ക്ഷേത്രത്തിലെ വിശേഷാൽ പൂജകളിലും പങ്കെടുത്തു. നടൻ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്ത ശേഷം പ്രധാനമന്ത്രി തൃപ്രയാർ ശ്രീരാമക്ഷേത്രത്തിലും ദർശനം നടത്തി.

എറണാകുളം ഗസ്റ്റ് ഹൗസിൽ നിന്ന് രാവിലെ 6.30ഓടെയാണ് പ്രധാനമന്ത്രി യാത്രതിരിച്ചത്. ഹെലികോപ്ടറിൽ ഗുരുവായൂർ ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിലിറങ്ങിയാണ് ക്ഷേത്രത്തിലേക്ക് വന്നത്. ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തി വിശ്രമിച്ച ശേഷമായിരുന്നു ക്ഷേത്രദർശനം.

തൃപ്രയാർ ക്ഷേത്രദർശനത്തിന് ശേഷം തിരികെ കൊച്ചിയിലേക്ക് മടങ്ങും. ഉച്ചക്കു 12നു വെല്ലിങ്ഡൺ ഐലൻഡിൽ കൊച്ചി രാജ്യാന്തര കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രം, ഡ്രൈ ഡോക്, ഐ.ഒ.സിയുടെ എൽ.പി.ജി ഇറക്കുമതി ടെർമിനൽ എന്നിവ ഉദ്ഘാടനം ചെയ്യും. പിന്നീട് മറൈൻ ഡ്രൈവിൽ ബി.ജെ.പിയുടെ ‘ശക്തികേന്ദ്ര പ്രമുഖരുടെ’ യോഗത്തിൽ പങ്കെടുത്തശേഷം മടങ്ങും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Narendra modi guruvayur temple visit
Next Story