ലഹരിമരുന്ന് വേട്ട: പിടിയിലായ പാകിസ്താൻ സ്വദേശിയെ കോടതിയിൽ ഹാജരാക്കി
text_fieldsലഹരിവേട്ടയിൽ പിടിയിലായ പാകിസ്താൻ സ്വദേശി സുബൈർ ദറക്ഷയെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നു
കൊച്ചി: പുറംകടലിൽനിന്ന് വൻതോതിൽ ലഹരിമരുന്ന് പിടികൂടിയ സംഭവത്തിൽ നാർകോട്ടിക് കൺട്രോൾ ബ്യൂറോയിൽനിന്ന് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) വിവരങ്ങൾ ശേഖരിച്ചു. മയക്കുമരുന്നിന്റെ ഉറവിടം സംബന്ധിച്ച അന്വേഷണത്തിൽ പാകിസ്താൻ ബന്ധം നാർകോട്ടിക് കൺട്രോൾ ബ്യൂറോ സ്ഥിരീകരിച്ചതോടെയാണ് എൻ.ഐ.എ ഇടപെട്ടത്.
ബോട്ടിലുണ്ടായിരുന്ന പിടിയിലായ പാകിസ്താൻ സ്വദേശിയായ സുബൈർ ദറക്ഷ എന്നയാളെ മട്ടാഞ്ചേരി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. പിടികൂടിയ 2525 കിലോ മെതാംഫെറ്റാമിനും ഹാജരാക്കി. ലഹരിമരുന്ന് അടക്കം ചെയ്തിരുന്ന ചെറിയ പ്ലാസ്റ്റിക് പെട്ടികൾക്ക് പുറത്ത് രേഖപ്പെടുത്തിയിരുന്ന അടയാളമാണ് പാക് ബന്ധത്തിന് തെളിവായത്.
മയക്കുമരുന്ന് കടത്തിൽ അന്താരാഷ്ട്രതലത്തിൽ അറിയപ്പെടുന്ന ഹാജി സലീം സർക്യൂട്ടിന്റേതാണ് ഈ അടയാളമെന്ന് എൻ.സി.ബി അധികൃതർ പറയുന്നു. പിടികൂടിയ ബോട്ടിൽ ആറുപേർകൂടി ഉണ്ടായിരുന്നു. നാവികസേന എത്തുംമുമ്പ് ബാക്കിയുള്ളവർ രക്ഷപ്പെട്ടു എന്നാണ് വിവരം. തിരച്ചിൽ തുടരുകയാണ്. മദർഷിപ് മുക്കിയത് ഈ സംഘമാണെന്നും സംശയിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

