Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എക്‌സൈസ് വകുപ്പിൽ നാർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോ രൂപവത്കരിക്കും - മന്ത്രി

text_fields
bookmark_border
134 പേർകൂടി സേനയുടെ ഭാഗമായി
എക്‌സൈസ് വകുപ്പിൽ നാർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോ രൂപവത്കരിക്കും - മന്ത്രി
cancel
Listen to this Article

തൃശൂർ: ലഹരിവസ്തുക്കളുടെ കടത്തും ഉപയോഗവും ഫലപ്രദമായി തടയാൻ എക്‌സൈസ് വകുപ്പിൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ രൂപവത്കരിക്കുമെന്ന് മന്ത്രി എം.ബി. രാജേഷ്. പൂത്തോള്‍ സ്റ്റേറ്റ് എക്സൈസ് അക്കാദമി ഗ്രൗണ്ടില്‍ പരിശീലനം പൂര്‍ത്തിയാക്കിയ എക്‌സൈസ് ഉദ്യോഗസ്ഥരുടെ പാസിങ് ഔട്ട് പരേഡിൽ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എക്‌സൈസ് അക്കാദമിയുടെ പ്രവര്‍ത്തനം വിപുലപ്പെടുത്തും. വകുപ്പിനെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഈ സര്‍ക്കാറിന്റെ കാലത്ത് 2600ലേറെ നിയമനങ്ങള്‍ നടത്തിയെന്നും മന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ 2024ലെ എക്സൈസ് മെഡലുകൾ ചടങ്ങിൽ മന്ത്രി വിതരണം ചെയ്തു. 16 എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരും 71 സിവില്‍ എക്‌സൈസ് ഓഫിസര്‍മാരും 47 വനിത സിവില്‍ എക്‌സൈസ് ഓഫിസര്‍മാരുമടക്കം 134 പേരാണ് പുതുതായി സേനയുടെ ഭാഗമായത്.

പരിശീലനം പൂര്‍ത്തിയാക്കിയവരിൽ 24 ബി.ടെക് ബിരുദധാരികൾ, 20 ബിരുദാനന്തര ബിരുദധാരികള്‍, ഒരു എം.ടെക് ബിരുദധാരി, ഒരു ബി.എ.എം.എസ്. ബിരുദധാരി, ഒരു ബി.ഡി.എസ് ബിരുദധാരി, 4 ബി.എഡ്. ബിരുദധാരികള്‍, അഞ്ച് ഡിപ്ലോമക്കാർ എന്നിവർ ഉൾപ്പെടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Narcotics Control Bureau to be formed in Excise Department - Minister
Next Story