Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനാർക്കോട്ടിക് കൺട്രോൾ...

നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ യാഥാർഥ്യമായി

text_fields
bookmark_border
നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ യാഥാർഥ്യമായി
cancel

തി​രു​വ​ന​ന്ത​പു​രം: മ​യ​ക്കു​മ​രു​ന്ന് കു​റ്റ​കൃ​ത്യ​ങ്ങ​ൾ ഫ​ല​പ്ര​ദ​മാ​യി ത​ട​യാ​നും അ​ന്വേ​ഷി​ക്കാ​നു​മാ​യി എ​ക്‌​സൈ​സ് വ​കു​പ്പി​ന് കീ​ഴി​ൽ കേ​ര​ള സ്റ്റേ​റ്റ് നാ​ർ​ക്കോ​ട്ടി​ക് ക​ൺ​ട്രോ​ൾ ബ്യൂ​റോ രൂ​പ​വ​ൽ​ക​രി​ച്ച്​ ഉ​ത്ത​ര​വാ​യി. ഇ​തി​ന്റെ പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി എ​ക്‌​സൈ​സ് വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ പു​ന​ർ​വി​ന്യ​സി​ച്ചും അ​ധി​ക ചു​മ​ത​ല ന​ൽ​കി​യും ഉ​ത്ത​ര​വി​റ​ക്കി. പു​തി​യ ത​സ്തി​ക​ക​ൾ സൃ​ഷ്ടി​ക്കാ​തെ 367 ത​സ്തി​ക​ക​ൾ പു​ന​ർ​വി​ന്യ​സി​ക്കു​ക​യും 22 ത​സ്തി​ക​ക​ൾ​ക്ക് അ​ധി​ക ചു​മ​ത​ല ന​ൽ​കു​ക​യും ചെ​യ്ത് 389 ത​സ്തി​ക​ക​ളോ​ടെ ബ്യൂ​റോ​യു​ടെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​നാ​ണ്​ അ​നു​മ​തി ന​ൽ​കി​യ​ത്.

തി​രു​വ​ന​ന്ത​പു​രം എ​ക്‌​സൈ​സ് ക​മീ​ഷ​ണ​റേ​റ്റി​ലാ​കും നാ​ർ​ക്കോ​ട്ടി​ക്​ ക​ൺ​ട്രോ​ൾ ബ്യൂ​റോ​യു​ടെ ആ​സ്ഥാ​നം. എ​ക്‌​സൈ​സ് ക​മീ​ഷ​ണ​ർ സ്റ്റേ​റ്റ് നാ​ർ​ക്കോ​ട്ടി​ക് ക​ൺ​ട്രോ​ൾ ബ്യൂ​റോ​യു​ടെ ത​ല​വ​നാ​യി പ്ര​വ​ർ​ത്തി​ക്കും. അ​ഡീ​ഷ​ന​ൽ എ​ക്‌​സൈ​സ് ക​മീ​ഷ​ണ​ർ (അ​ഡ്മി​നി​സ്‌​ട്രേ​ഷ​ൻ), അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ, ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ എ​ന്നി​വ​ർ​ക്ക് ബ്യൂ​റോ​യി​ലും സ​മാ​ന അ​ധി​ക​ചു​മ​ത​ല​ക​ൾ ന​ൽ​കും. ഓ​പ​റേ​ഷ​ൻ​സ്, ഇ​ന്‍റ​ലി​ജ​ൻ​സ്, റി​സ​ർ​ച്ച് ആ​ൻ​ഡ് അ​നാ​ലി​സി​സ്, സൈ​ബ​ർ ഇ​ന്‍റ​ലി​ജ​ൻ​സ് ആ​ൻ​ഡ് സൈ​ബ​ർ ഓ​പ​റേ​ഷ​ൻ​സ് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളും ഓ​രോ ജി​ല്ല​യി​ലും ഓ​പ​റേ​ഷ​ൻ​സ്, ഇ​ന്‍റ​ലി​ജ​ൻ​സ് യൂ​നി​റ്റു​ക​ളും പ്ര​വ​ർ​ത്തി​ക്കും.

ബ്യൂ​റോ​യു​മാ​യി ബ​ന്​​ധ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സൈ​ബ​ർ സു​ര​ക്ഷ, ഡി​ജി​റ്റ​ൽ ഫോ​റ​ൻ​സി​ക്, ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ വി​ദ​ഗ്ധ​രു​ടെ സ​ന്ന​ദ്ധ ശൃം​ഖ​ല രൂ​പ​വ​ൽ​ക​രി​ക്കാ​നും വ്യ​വ​സ്ഥ ചെ​യ്തി​ട്ടു​ണ്ട്. അ​സി​സ്റ്റ​ന്‍റ്​ എ​ക്​​സൈ​സ്​ ക​മീ​ഷ​ണ​ർ​മാ​ർ​ക്ക്​ അ​ത​ത്​ ജി​ല്ല​ക​ളി​ലെ ക​ൺ​ട്രോ​ൾ ബ്യൂ​റോ അ​സി​സ്റ്റ​ന്‍റ്​ ഡ​യ​റ​ക്ട​റു​ടെ(​ഓ​പ​റേ​ഷ​ൻ​സ്) അ​ധി​ക​ചു​മ​ത​ല ന​ൽ​കും.

ഓ​രോ ജി​ല്ല​യി​ലും എ​ക്​​സൈ​സ്​ ജി​ല്ലാ ഐ.​ബി യൂ​നി​റ്റി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സേ​വ​ന​വും ജി​ല്ലാ ഇ​ന്‍റ​ലി​ജ​ൻ​സ്​ യൂ​നി​റ്റു​ക​ളി​ൽ ഉ​പ​യോ​ഗി​ക്കും. എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പു​ന​ർ​വി​ന്യാ​സം പൂ​ർ​ത്തി​യാ​ക്കി സ്റ്റേ​റ്റ് നാ​ർ​ക്കോ​ട്ടി​ക് ക​ൺ​ട്രോ​ൾ ബ്യൂ​റോ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ എ​ക്‌​സൈ​സ് ക​മീ​ഷ​ണ​ർ​ക്ക് സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NarcoticsNarcotics Control BureauKerala News
News Summary - Narcotics Control Bureau becomes a reality
Next Story