Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനാർകോട്ടിക് ജിഹാദ്...

നാർകോട്ടിക് ജിഹാദ് അന്വേഷിക്കണം, പാലാ ബിഷപ്പിന് സുരക്ഷ വേണം; അമിത് ഷായ്ക്ക് കത്ത്

text_fields
bookmark_border
Amit Shah
cancel

തിരുവനന്തപുരം: കേരളത്തിൽ നാർകോട്ടിക് ജിഹാദ് ശക്തമാകുന്നുണ്ടെന്ന പാലാ ബിഷപ്പിന്‍റെ ആരോപണം അന്വേഷിക്കണമെന്നും അദ്ദേഹത്തിന് സുരക്ഷ നൽകണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായ്ക്ക് കത്തയച്ചു.

അപ്രിയ സത്യം തുറന്ന് പറഞ്ഞതിന്‍റെ പേരിൽ ജിഹാദികളും കോൺ​ഗ്രസ്-സി.പി.എം ഉൾപ്പെടെയുള്ള കപടമതേതര പാർട്ടികളും ബിഷപ്പിനെ വളഞ്ഞിട്ടാക്രമിക്കുകയാണ്. കേരളത്തിലെ പ്രതിപക്ഷവും ഭരണപക്ഷവും ബിഷപ്പിനെതിരെ നീങ്ങുകയാണ്. ഇത് കണക്കിലെടുത്ത് ബിഷപ്പിനും ക്രൈസ്തവ വിശ്വാസികള്‍ക്കും സുരക്ഷ ഒരുക്കണം.

ലൗ ജിഹാദിനെ പോലെ നാർകോട്ടിക് ജിഹാ​ദും യാഥാർഥ്യമാണ്. അമുസ്​ലിങ്ങളെ ലക്ഷ്യമിട്ട് ഇത്തരം സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും ജോർജ് കുര്യൻ കത്തിൽ പറഞ്ഞു.

Show Full Article
TAGS:George Kurian Amit shah Pala Bishop 
News Summary - Narcotic jihad should be investigated letter to amit shah
Next Story