നന്തൻകോട് കൂട്ടക്കൊല ആസൂത്രിതമെന്ന് പൊലീസ്
text_fieldsതിരുവനന്തപുരം: നന്തന്‍കോട് കൂട്ടക്കൊല പ്രതി കാഡൽ ജീൻസൺ രാജ (29) ആസൂത്രിതമായി നടത്തിയതാണെന്ന് പൊലീസ് കോടതിയിൽ. ആഭിചാരകർമങ്ങളുടെ ഭാഗമായാണ് താൻ കൃത്യംനടത്തിയതെന്ന ആദ്യമൊഴി കളവാണെന്നും കൊല്ലണമെന്ന ഗൂഢോദ്ദേശ്യത്തോടെ ആസൂത്രിതമായി നടത്തിയ നീക്കമാണ് നാടിനെ നടുക്കിയ അരുംകൊലയിൽ കലാശിച്ചതെന്നും കേൻറാൺമെൻറ് അസിസ്റ്റൻറ് കമീഷണർ കെ.ഇ. ബൈജു കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. തെളിവെടുപ്പിന് പ്രതിയെ അഞ്ചുദിവസത്തേക്ക് കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു.
പൊലീസ് ഭാഷ്യം ഇങ്ങനെ -കൊലപാതകങ്ങള്‍ നടത്തിയത് മാസങ്ങള്‍ നീണ്ട ആസൂത്രണത്തിന് ശേഷമാണെന്ന് കാഡൽ സമ്മതിച്ചു. ശരീരത്തില്‍നിന്ന് ആത്മാവിനെ വേര്‍പിരിക്കുന്ന ആസ്ട്രല്‍ പ്രൊജക്ഷന്‍ എന്ന ശൈലി 15 വര്‍ഷമായി പരിശീലിക്കുന്നുണ്ടെന്നായിരുന്നു ആദ്യമൊഴി. എന്നാല്‍ കൊലപാതകം മറയ്ക്കാനുള്ള പുകമറയാണ് ഇതെന്ന് ചോദ്യംചെയ്യലില്‍ വ്യക്തമായി. ആഭിചാരകര്‍മങ്ങളെ തെറ്റായി വ്യാഖ്യാനിച്ച കാഡല്‍ കൊലപാതകത്തില്‍ ഉന്മാദംകണ്ടെത്തിയെന്നാണ് മനഃശാസ്ത്രജ്ഞെൻറ സാന്നിധ്യത്തില്‍ നടത്തിയ ചോദ്യംചെയ്യലില്‍ വ്യക്തമായത്.
മറ്റുള്ളവരുമായി സൗഹൃദമോ ബന്ധമോ ഇല്ലാതിരുന്ന പ്രതി തെറ്റായ ചിന്തകളിലേക്ക് വഴിമാറുകയായിരുന്നെന്നും കണ്ടെത്തി. ജീവിതസാഹചര്യങ്ങളും ഇതിന് കാരണമായെന്നാണ് വിലയിരുത്തൽ. വീട്ടില്‍നിന്ന് വലിയ അവഗണന നേരിട്ടതായി കാഡല്‍ മൊഴിനല്‍കിയിട്ടുണ്ട്. കുടുംബത്തിലെ മിക്കവരും ഉന്നതവിദ്യാഭ്യാസം നേടിയവരും ഉന്നത ഉദ്യോഗങ്ങളിലുള്ളവരുമായിരുന്നു. എന്നാല്‍ പ്ലസ് ടു മാത്രം പാസായ കാഡലിന് വിദേശ വിദ്യാഭ്യാസംപോലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ഇതിെൻറ പേരില്‍ പിതാവില്‍നിന്ന് വലിയഅവഗണന നേരിട്ടിരുന്നു. ഇതോടെ പിതാവിനോട് കടുത്തവിരോധമായി. അതിനാല്‍ പിതാവിനെ കൊല്ലാനാണ് ആദ്യം പദ്ധതിയിട്ടത്. പിന്നീട് മറ്റുള്ളവരെയും കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനായി മൂന്നുമാസമായി പദ്ധതി തയാറാക്കി. കേസില്‍നിന്ന് രക്ഷപ്പെടാനാണ് കൊലപാതകത്തെ ആഭിചാരകർമമായി മാറ്റാന്‍ പദ്ധതി തയാറാക്കിയത്.
മണിക്കൂറുകള്‍ ചോദ്യംചെയ്തപ്പോഴാണ് ഇത് വ്യക്തമായതെന്നും വരുംദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ വെളിവാകുമെന്നും അന്വേഷണസംഘം പറയുന്നു.
കാഡലിെൻറ പിതാവ് പ്രഫ. രാജ തങ്കം, മാതാവ് റിട്ട. ഡോ. ജീൻ പദ്മ, സഹോദരി കരോലിൻ, ബന്ധു ലളിത എന്നിവരെ ഞായറാഴ്ച പുലർച്ചയാണ് നന്തൻകോട് ബെയിൻസ് കോമ്പൗണ്ടിലെ വസതിയിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
