കാഡൽ വീണ്ടും മൊഴിമാറ്റി; െകാലപാതക കാരണം പിതാവിെൻറ സ്വഭാവദൂഷ്യമെന്ന്
text_fieldsതിരുവനന്തപുരം: നന്തന്‍കോട് കൂട്ടക്കൊലക്കേസിൽ പൊലീസ് കസ്റ്റഡിയിൽ കഴിയുന്ന കാഡല്‍ ജീന്‍സണ്‍ രാജ വീണ്ടും മൊഴി മാറ്റി. പിതാവിെൻറ സ്വഭാവദൂഷ്യം കാരണമാണ് കൃത്യം നടത്തിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. മദ്യലഹരിയില്‍ പിതാവ് സ്ത്രീകളോട് ഫോണില്‍ അശ്ലീലം പറഞ്ഞിരുന്നു. ഇത് തടയണമെന്ന് ആവശ്യപ്പെട്ടിട്ടും അമ്മ വകവെച്ചില്ല.
ഇതിൽ തനിക്ക് കടുത്ത വിയോജിപ്പാണുണ്ടായിരുന്നത്. ഇക്കാരണങ്ങള്‍കൊണ്ടാണ് ഇരുവരെയും കൊലപ്പെടുത്തിയത്. അച്ഛനും അമ്മയും ഇല്ലാതായാല്‍ സഹോദരിയും അന്ധയായ ബന്ധുവും ഒറ്റക്കാവുമെന്നു കരുതി അവരെയും കൊലപ്പെടുത്തി. ഏപ്രില്‍ രണ്ടിന് കൊലപാതകം നടത്താന്‍ ശ്രമിച്ചെങ്കിലും കൈ വിറച്ചതിനാല്‍ നടന്നില്ല. കൊല്ലുന്നതിെൻറ ദൃശ്യങ്ങള്‍ ഇൻറർനെറ്റില്‍ കണ്ടാണ് ആസൂത്രണം ചെയ്തത്. ഇതിന് ഡമ്മിയുണ്ടാക്കി പരിശീലിച്ചിരുെന്നന്നും കാഡല്‍ പൊലീസിനോട് പറഞ്ഞു. ചോദ്യം ചെയ്യലിനിടെ കാഡല്‍ ആദ്യമായി പൊട്ടിക്കരഞ്ഞതായും അന്വേഷണസംഘം പറഞ്ഞു.
അതേസമയം, ഇയാളുടെ മൊഴിമാറ്റം പൂർണമായി പൊലീസ് വിശ്വസിച്ചിട്ടില്ല. വിശദമായ ചോദ്യം ചെയ്യലിലും തെളിവെടുപ്പിലും ഇനിയും വിവരങ്ങൾ ലഭ്യമാകുമെന്നാണ് അന്വേഷണസംഘം കണക്കുകൂട്ടുന്നത്. ഇതിന് മനഃശാസ്ത്രജ്ഞെൻറ സേവനവും പ്രയോജനപ്പെടുത്തും. അതേസമയം, പ്രതി അടിക്കടി മൊഴിമാറ്റുന്നത് അന്വേഷണത്തെ സാരമായി ബാധിക്കുന്നുണ്ട്. ആഭിചാരകർമങ്ങളിൽ ആകൃഷ്ടനായ കാഡൽ ആസ്ട്രല്‍ പ്രൊജക്ഷൻ എന്ന കർമത്തിെൻറ ഭാഗമായാണ് കൃത്യം നടത്തിയതെന്നായിരുന്നു പൊലീസിെൻറ ആദ്യനിഗമനം. ഇത്തരം മൊഴിയാണ് കാഡൽ ആദ്യം നൽകിയത്. എന്നാൽ, വിശദമായ ചോദ്യം ചെയ്യലിൽ ഇത് കളവാണെന്ന് പൊലീസ് കണ്ടെത്തി. ആസൂത്രിതമായാണ് പ്രതി കൊലപാതകം നടത്തിയതെന്നും അതിന് കൃത്യമായ കാരണങ്ങളുണ്ടെന്നും പൊലീസ് പറഞ്ഞു.
വീട്ടിൽനിന്നുള്ള കടുത്ത അവഗണനയും ഒറ്റപ്പെടുത്തലുമാണ് തന്നെ കൊലപാതകിയാക്കിയതെന്ന് കാഡൽ പൊലീസിനോട് പറഞ്ഞിരുന്നു. വീട്ടിൽ എല്ലാവരും വിദ്യാഭ്യാസപരമായും തൊഴിൽപരമായും മുന്നിട്ടുനിൽക്കുന്നു. എന്നാൽ, താൻ പഠനത്തിൽ പിന്നാക്കം നിന്നത് കാരണം വീട്ടുകാർ പരിഹസിച്ചിരുന്നതായും അതേതുടർന്നുണ്ടായ വിദ്വേഷമാണ് കൊലക്ക് കാരണമെന്നും ഇയാൾ മൊഴി നൽകി. ഇതിെൻറ അടിസ്ഥാനത്തിലാണ് കൊലപാതകം ആസൂത്രിതമാണെന്ന നിഗമനത്തിൽ പൊലീസ് എത്തിയത്. ഇതിെൻറ അടിസ്ഥാനത്തിലാണ് കേൻറാൺമെൻറ് അസിസ്റ്റൻറ് കമീഷണർ കെ.ഇ. ബൈജു ബുധനാഴ്ച കോടതിയിൽ റിമാൻഡ് റിപ്പോർട്ട് സമർപ്പിച്ചത്.
എന്നാൽ, പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോൾ വീണ്ടും മൊഴി മാറ്റുകയായിരുന്നു. വ്യാഴാഴ്ച രാവിലെ കാഡലിനെ നന്തൻകോട്ടെ വസതിയിൽ കൊണ്ടുവന്ന് വിശദമായ തെളിവെടുപ്പ് നടത്തി. കൊല നടത്തിയ സ്ഥലവും മൃതദേഹങ്ങൾ കത്തിച്ച കുളിമുറിയും വിശദമായി പരിശോധിച്ച സംഘം ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു. തുടർന്ന് കൂടുതൽ ചോദ്യം ചെയ്യലിന് കൺട്രോൾ റൂമിലേക്ക് കൊണ്ടുപോയി.
അതേസമയം, അടിക്കടി മൊഴിമാറ്റുന്ന കാഡലിനെ നുണപരിശോധനക്ക് വിധേയമാക്കുന്നതിനെക്കുറിച്ചും അന്വേഷണസംഘം ആലോചിക്കുന്നുണ്ട്. കാഡലിെൻറ പിതാവ് പ്രഫ. രാജതങ്കം, മാതാവ് റിട്ട. ആർ.എം.ഒ ഡോ. ജീൻ പദ്മ, സഹോദരി കരോലിൻ, ബന്ധു ലളിത എന്നിവരെ കഴിഞ്ഞ ഞായറാഴ്ച പുലർച്ചയാണ് നന്തൻകോട് ബെയിൻസ് കോമ്പൗണ്ടിലെ വസതിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
