നന്തൻകോട് കൂട്ടക്കൊല: കുറ്റപത്രം സമർപ്പിച്ചു
text_fieldsതിരുവനന്തപുരം: അച്ഛനും അമ്മയും സേഹാദരിയും ഉള്‍പ്പെടെ നന്തന്‍കോട് ഒരു കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തിയ സംഭവത്തിൽ കാഡൽ ജീൻസൺ രാജക്കെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് അമ്പതോളം പേജുള്ള കുറ്റപത്രം സമർപ്പിച്ചത്. സംഭവത്തിൽ 92 സാക്ഷികളും 159 തെളിവുകളും സമർപ്പിച്ചു.
കൊലപാതകം, തെളിവ് നശിപ്പിക്കൽ, തീയോ മറ്റ് മാരകവസ്തുക്കളോ ഉപയോഗിച്ച് വീട് നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് പ്രതിക്കെതിരെയുള്ളത്. ഏപ്രിൽ ഒമ്പതിനാണ് നന്തന്‍കോട് 117ാം വീട്ടിനുള്ളില്‍ റിട്ട. ആർ.എം.ഒ ഡോ. ജീന്‍ പദ്മ, ഇവരുടെ ഭര്‍ത്താവ് റിട്ട. പ്രഫസര്‍ രാജ തങ്കം, മകള്‍ കരോലിന്‍, ബന്ധു ലളിത ജീന്‍ എന്നിവരെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തിനുശേഷം ഒളിവില്‍ പോയ കാഡലിനെ വൈകാതെതന്നെ പൊലീസ് പിടികൂടിയിരുന്നു. ആദ്യം സാത്താൻ സേവയും പിന്നീട് കുടുംബത്തോടുള്ള വൈരാഗ്യവും കൊല നടത്താനുള്ള കാരണമായി പൊലീസിനോട് പറഞ്ഞു.
പിതാവിെൻറ സ്വഭാവദൂഷ്യമാണ് തന്നെ ഇത്തരത്തിലൊരു കൃത്യത്തിന് പ്രേരിപ്പിച്ചതെന്നും മൊഴി നല്‍കിയിരുന്നു. മൊഴിയിലെ വൈരുധ്യം പൊലീസിനെ ഏറെ കുഴക്കി. കാഡൽ മാനസികരോഗിയാണെന്ന പ്രോസിക്യൂഷെൻറ വാദം പരിഗണിച്ച് ഊളന്‍പാറ മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് ഇയാളെ പിന്നീട് മാറ്റി. വിചാരണനേരിടാൻ മാനസികാരോഗ്യപരമായി കാഡൽ സജ്ജമായിട്ടില്ലെന്നും എത്രനാൾവരെ ചികിത്സ തുടരേണ്ടിവരുമെന്ന് പറയാൻ കഴിയില്ലെന്നുമാണ് കഴിഞ്ഞ ആഴ്ച ഇയാളെ ചികിത്സിക്കുന്ന ഡോക്ടർമാർ കോടതിയിൽ അറിയിച്ചത്. ഈ സാഹചര്യത്തിൽ കേസിെൻറ തുടർനടപടികൾ നിർണായകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
