നന്തൻകോട് കൊലപാതകം ആസൂത്രിതമെന്ന പൊലീസ് വാദം ദുരൂഹം
text_fieldsതിരുവനന്തപുരം: നന്തൻകോട് കൂട്ടക്കൊലേക്കസ് ആസൂത്രിതമാണെന്ന പൊലീസിെൻറ വാദത്തിൽ ദുരൂഹതയെന്ന് വിലയിരുത്തൽ. ആഭിചാരകർമങ്ങളുടെ ഭാഗമായാണ് താൻ കുടുംബത്തെ വകവരുത്തിയതെന്നായിരുന്നു പ്രതി കാഡൽ ജീൻസൺ രാജയുടെ ആദ്യമൊഴി. ഇത് പൊലീസും സമ്മതിക്കുന്നു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനു ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കിയപ്പോൾ കൊലപാതകം ആസൂത്രിതമാണെന്ന് പൊലീസ് പറയുന്നു. ഇതു സാധൂകരിക്കുന്ന റിപ്പോർട്ടാണ് കോടതിയിൽ സമർപ്പിച്ചതും. വീട്ടിൽനിന്നുള്ള കടുത്ത അവഗണന കാരണമാണ് കൃത്യം നടത്തിയതെന്നും പൊലീസ് പറയുന്നു. എന്നാലിത് കേസ് നിലനിൽക്കാനുള്ള തന്ത്രമാകാമെന്നാണ് നിയമവിദഗ്ധരുടെ വിലയിരുത്തൽ.
പ്രതിയുടെ മാനസികനില ശരിയല്ലെന്നും അയാൾ മൊഴി അടിക്കടി മാറ്റുന്നത് ഇക്കാരണത്താലാണെന്നും പൊലീസ് തന്നെ പറയുന്നു. ഈ സാഹചര്യത്തിൽ കേസ് നിലനിൽക്കാൻ ബുദ്ധിമുട്ടാണ്. മാനസികരോഗിയെ ആശുപത്രിയിലേക്ക് മാറ്റാനാകും കോടതി നിർദേശിക്കുക. ഇന്ത്യൻ പിന്തുടർച്ചാവകാശനിയമപ്രകാരം പ്രതിക്ക് സ്വത്തുവകകൾ ലഭിക്കുകയും ചെയ്യും. എന്നാൽ, ഗൂഢോദ്ദേശ്യത്തോടെ മാതാപിതാക്കളെ കൊല്ലുന്നയാൾക്ക് പിന്തുടർച്ചാവകാശം ലഭിക്കാൻ സാധ്യത കുറവാണ്. അങ്ങനെ സംഭവിച്ചാൽ അടുത്ത ബന്ധുക്കൾക്കോ മറ്റോ ആസ്തികൾ കൈമാറിയേക്കാനും സാധ്യതയുണ്ട്. മാത്രമല്ല, പ്രതി മാനസികവിഭ്രാന്തിയിലാണ് കൃത്യം നടത്തിയതെന്ന വാദം തെളിയിക്കാൻ പൊലീസിന് ബുദ്ധിമുട്ടാകും. മറിച്ച് ആസൂത്രിതമായാണ് കൃത്യം നടത്തിയതെന്നായാൽ നടപടികൾ ലഘൂകരിക്കാം. പൊലീസ് വാദത്തെ സാധൂകരിക്കുന്ന ശാസ്ത്രീയ തെളിവുകളും ദൃക്സാക്ഷിവിവരണങ്ങളും സംഘടിപ്പിക്കാൻ ബുദ്ധിമുട്ടുണ്ടാകില്ല. കുടുംബെത്ത ക്രൂരമായി കൊലപ്പെടുത്തിയ പ്രതിക്കായി ആരും രംഗത്തുവരാനും സാധ്യതയുണ്ടാകില്ല. ഈ സാഹചര്യത്തിൽ ആസൂത്രിത കൊലപാതകമെന്ന് സ്ഥാപിക്കുന്നതാകും എളുപ്പവഴി. ഇതെല്ലാം സാധ്യതകൾ മാത്രമായാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം, അന്വേഷണത്തിെൻറ ആദ്യഘട്ടത്തിൽ പുറത്തുവന്ന വിവരങ്ങളുമായി തട്ടിച്ചുനോക്കുമ്പോൾ ഇത്തരം തിരിമറി നടന്നിരിക്കാൻ സാധ്യതകളേറെയാണ്. ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ഇതിനുള്ള സാധ്യതകൾ വർധിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
