അപൂർവ നന്നങ്ങാടികൾ കണ്ടെത്തി
text_fieldsകോഴിക്കോട്: ഹാരപ്പൻ സംസ്കാരവുമായി സാമ്യതയുള്ള ചിത്രലിപികളടങ്ങിയ നന്നങ്ങാടികൾ (മൺഭരണികൾ) കാലിക്കറ്റ് സർവകലാശാല ചരിത്രവിഭാഗം കെണ്ടത്തി. മലപ്പുറം വളാഞ്ചേരിക്കടുത്ത് മൈലാടിക്കുന്നിൽ നിന്നാണ് അപൂർവ ചരിത്രരേഖകൾ അടങ്ങിയ നന്നങ്ങാടികൾ ലഭിച്ചത്. അക്ഷരങ്ങളും ചിത്രങ്ങളും ഇൗ നന്നങ്ങാടികളുടെ ഉൾവശത്തായാണ് അടയാളപ്പെടുത്തിയിരിക്കുന്നത്.

ഇരുമ്പിൽ നിർമിച്ച പണിയായുധങ്ങളടങ്ങിയതാണ് ശവസംസ്കാരവുമായി ബന്ധെപ്പട്ട നന്നങ്ങാടികൾ. സിന്ധുനദീതട സംസ്കാര (ഹാരപ്പൻ സംസ്കാരം) കാലത്തെ ചിത്രങ്ങളുമായി ഇതിന് ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി പ്രശസ്ത ചരിത്രകാരൻ എം.ആർ. രാഘവവാര്യർ പറഞ്ഞു. നേരത്തേ ഹാരപ്പൻ സംസ്കാരവുമായി ബന്ധപ്പെട്ട ചില ചിത്രരൂപങ്ങൾ തമിഴ്നാട്ടിലെ ഡിണ്ടിവനം, കോയമ്പത്തൂർ എന്നിവിടങ്ങളിൽനിന്ന് ലഭിച്ചിരുന്നു. വയനാട്ടിലെ എടക്കൽ ഗുഹയിലുള്ള ചിത്രലിപികളുമായി സാമ്യമുള്ളതാണ് വളാഞ്ചേരിയിൽനിന്ന് ലഭിച്ചവയെന്നും ചരിത്രകാരന്മാർ അഭിപ്രായപ്പെട്ടു. കാലിക്കറ്റ് സർവകലാശാല ചരിത്രപഠന വിഭാഗം മേധാവി ഡോ. പി. ശിവദാസെൻറ നേതൃത്വത്തിലുള്ള സംഘമാണ് ഹാരപ്പൻ സംസ്കാരവുമായ ി ബന്ധപ്പെട്ട തെളിവുകൾ കണ്ടെത്തിയത്.

വളാഞ്ചേരിക്കടുത്ത വെണ്ടല്ലൂരിലെ പറമ്പത്ത്കാവിൽ കഴിഞ്ഞ മാസം സർവകലാശാലയിലെ ചരിത്രവിഭാഗം കണ്ടെത്തിയ മഹാശിലായുഗത്തിലെ കാൽക്കുഴികളും ചെങ്കൽചിത്രങ്ങളുമായി ബന്ധമുള്ളതാണ് പുതുതായി ലഭിച്ച നന്നങ്ങാടികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
