നാലുപേരെയും താൻ ഒറ്റക്കാണ് കൊലപ്പെടുത്തിയതെന്ന് കാഡൽ
text_fieldsതിരുവനന്തപുരം: നന്തൻകോട് കൂട്ടക്കൊലപാതകേക്കസിൽ നാലുപേരെയും താൻ ഒറ്റക്കാണ് കൊലപ്പെടുത്തിയതെന്ന് പിടിയിലായ കാഡൽ മൊഴി നൽകിയതായി സൂചന. ഏറെ സമയമെടുത്തുള്ള ആസൂത്രണത്തിനുശേഷമാണ് കൃത്യം നടത്തിയത്. കൊലക്കുപയോഗിച്ച പ്രത്യേകതരം മഴു ഒാൺലൈൻവഴി വാങ്ങിയതാണ്. ഇത് എന്തിനാണെന്ന് വീട്ടുകാർ ആരാഞ്ഞപ്പോൾ കോഴിയെ പിടിക്കാൻ വരുന്ന പട്ടിയെ ശരിപ്പെടുത്താനാണെന്നാണ് പറഞ്ഞിരുന്നത്. നാലുപേരെയും പല സമയങ്ങളിലാണ് കൊലപ്പെടുത്തിയത്. ആദ്യം കൊലപ്പെടുത്തിയത് അമ്മ ഡോ.ജീന്‍ പദ്മയെയാണ്. ബുധനാഴ്ച പുതുതായി നിർമിച്ച ഗെയിം കാട്ടിത്തരാമെന്നുപറഞ്ഞ് വിളിച്ചശേഷം പിന്നിൽ നിന്ന് മഴുകൊണ്ട് തലക്ക് വെട്ടുകയായിരുന്നു. ശേഷം മൃതദേഹം ഒളിപ്പിച്ചു. ഉച്ചയോടെ അച്ഛൻ രാജാ തങ്കത്തെയും ആക്രമിച്ചു. വൈകീേട്ടാടെയാണ് സഹോദരിയെ കൊലപ്പെടുത്തിയത്. ആരെയും ബോധം കെടുത്തിയല്ല കൃത്യത്തിനിരയാക്കിയതെന്നാണ് വിവരം. വെള്ളിയാഴ്ച രാത്രിയാണ് അമ്മയുടെ ബന്ധുവായ ലളിതയെ മുകൾ നിലയിലെത്തിച്ച് കൊലപ്പെടുത്തിയത്. മനുഷ്യശരീരത്തിൽനിന്ന് ആത്മാവ് വേർപെടുന്നത് കാണാനുള്ള സിദ്ധിയുണ്ടെന്നും ഇതിനാണ് കൃത്യം ചെയ്തതെന്നുമാണ് പൊലീസിനോട് പറയുന്നത്.
അതേസമയം, കൊലപാതകത്തിനിടയാക്കിയ കാരണം ഇനിയും വ്യക്തമായിട്ടില്ല. കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് പ്രതി പരസ്പരവിരുദ്ധമായാണ് സംസാരിക്കുന്നത്. ശനിയാഴ്ച രാത്രി തമ്പാനൂരിൽനിന്ന് ബസ് മാർഗം നാഗർകോവിലിലേക്ക് പോയി. അവിടെനിന്ന് ട്രെയിനിലാണ് ചെന്നൈക്ക് പോയത്. സാത്താന്‍ സേവയുമായി ബന്ധപ്പെട്ടാണോ കൊലപാതകം എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് എല്ലാ കാര്യവും പരിശോധിച്ച് വരുകയാണെന്നാണ് പൊലീസിെൻറ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
