Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപേര് മാറി;...

പേര് മാറി; പ്രമേഹബാധിതനായ വയോധികനെ കോവിഡ് രോഗിയാക്കിയതായി പരാതി

text_fields
bookmark_border
പേര് മാറി; പ്രമേഹബാധിതനായ വയോധികനെ കോവിഡ് രോഗിയാക്കിയതായി പരാതി
cancel

പ​യ്യോ​ളി: പ്ര​മേ​ഹ​രോ​ഗി​യാ​യ എ​ഴു​പ​തു​കാ​ര​ന് കോ​വി​ഡ് പ​രി​ശോ​ധ​ന​ഫ​ലം പോ​സി​റ്റി​വാ​ണെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് തെ​റ്റാ​യ വി​വ​രം ന​ൽ​കി​യ​താ​യി പ​രാ​തി.

പ​യ്യോ​ളി ത​ച്ച​ൻ​കു​ന്ന് പാ​റേ​മ്മ​ൽ സ്വ​ദേ​ശി​യെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ആ​രോ​ഗ്യ​വ​കു​പ്പ് മ​ണി​ക്കൂ​റു​ക​ളോ​ളം വ​ട്ടം​ചു​റ്റി​ച്ച​ത്. രോ​ഗി​പ​രി​ശോ​ധ​ന​ക്കാ​യി ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ ഇ​രി​ങ്ങ​ൽ-​കോ​ട്ട​ക്ക​ൽ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ​ത്തി​യ ഇ​ദ്ദേ​ഹ​ത്തി​ന് ഉ​ച്ച​യോ​ടെ കോ​വി​ഡ് പോ​സി​റ്റി​വാ​ണെ​ന്ന് വി​വ​രം ല​ഭി​ക്കു​ക​യാ​യി​രു​ന്നു.

പ്ര​മേ​ഹ​വും മ​റ്റ് അ​സു​ഖ​ങ്ങ​ളു​മു​ള്ള​തി​നാ​ൽ കോ​ഴി​ക്കോ​ട് ബീ​ച്ച് ആ​ശു​പ​ത്രി​യി​ലേ​ക്കു പോ​കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​യി​രു​ന്നു ഇ​ദ്ദേ​ഹം. അ​തി​നി​ടെ, രോ​ഗി​യു​മാ​യി സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യ​വ​രോ​ട് നി​രീ​ക്ഷ​ണ​ത്തി​ൽ പോ​വാ​ൻ ആ​രോ​ഗ്യ വ​കു​പ്പ് നി​ർ​ദേ​ശി​ച്ചു. രോ​ഗ​വി​വ​രം നി​മി​ഷ​ങ്ങ​ൾ​കൊ​ണ്ട് വീ​ടി​നും പ​രി​സ​ര​ത്തും വി​ദേ​ശ​ത്തു​ള്ള ബ​ന്ധു​ക്ക​ൾ​ക്കു​മ​ട​ക്കം എ​ത്തി​യി​രു​ന്നു.

വ​സ്ത്ര​ങ്ങ​ള​ട​ക്കം സാ​ധ​ന​സാ​മ​ഗ്രി​ക​ളു​മാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് ഇ​റ​ങ്ങാ​ൻ ഒ​രു​ങ്ങ​വെ വൈ​കീ​ട്ട് 3.45ഓ​ടെ ആ​രോ​ഗ്യ​വ​കു​പ്പി​െൻറ ക്ഷ​മാ​പ​ണ അ​റി​യി​പ്പ് ഫോ​ൺ വ​ഴി ല​ഭി​ക്കു​ക​യാ​യി​രു​ന്നു. പേ​രി​ലെ സാ​മ്യം കാ​ര​ണ​മാ​ണ് ഫ​ലം മാ​റി​പ്പോ​യ​തെ​ന്നാ​യി​രു​ന്നു ആ​രോ​ഗ്യ​വ​കു​പ്പ്​ അ​ധി​കൃ​ത​രു​ടെ ഭാ​ഷ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Payyoli​Covid 19diabetes
News Summary - Name changed; complaint elderly man with diabetes falsely stated covid patient
Next Story