Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എൻജിനീയറിങ് കോളജിൽ നിന്ന് വെള്ളാപ്പള്ളിയുടെ പേര് മാറ്റി

text_fields
bookmark_border
  • ഗോകുലം ഗോപാലൻ കോളജ് ചെയർമാൻ
vellappally
cancel

ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ പേരിലുള്ള ശ്രീ വെള്ളാപ്പള്ളി നടേശൻ കോളജ് ഒ ാഫ് എൻജിനീയറിങ്ങിന്‍റെ പേര് മാറ്റി. മഹാഗുരു ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജി എന്നാണ് പുൻനാമകരണം. വെള്ളാപ്പള്ളി നടേശന്‍റെ മകൻ തുഷാർ വെള്ളാപ്പള്ളിക്ക് പകരം ഗോകുലം ഗോപാലനെ കോളജിന്‍റെ ചെയർമാനാക്കി നിയമിച്ചു.

വെള്ളാപ്പള്ളി നടേശനുമായി പിണങ്ങി പിരിഞ്ഞ സുഭാഷ് വാസു നടത്തിയ നീക്കമാണ് പേരുമാറ്റത്തിൽ കലാശിച്ചത്. കഴിഞ്ഞ എട്ടാം തീയതി ഡയറക്ടർ ബോർഡ് യോഗം ചേർന്ന് സുഭാഷ് വാസുവും കൂട്ടരും ഗോകുലം ഗോപാലനെ ചെയർമാനാക്കാൻ തീരുമാനിച്ചിരുന്നു. ഇതിനായി അഞ്ച് കോടി രൂപയുടെ നിക്ഷേപം ഗോകുലം ഗോപാലൻ കോളജിൽ നടത്തുകയും ചെയ്തു.

കോളജ് ഡയറക്ടർ ബോർഡിലെ 32 അംഗങ്ങളിൽ ഭൂരിപക്ഷം പേരും ഗുരുദേവൻ ചാരിറ്റബിൾ ട്രസ്റ്റിന്‍റെ ജനറൽ സെക്രട്ടറി സുഭാഷ് വാസുവിനെ പിന്തുണക്കുന്നവരാണ്. 25 ലക്ഷം രൂപാ വീതമാണ് ഒാഹരി പങ്കാളിത്തം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Name Change in sree Vellappally College of Engineering -Kerala News
Next Story