ചാരക്കേസില്‍ മുതിർന്ന കോൺഗ്രസ് നേതാവ് തെറ്റ് ഏറ്റുപറഞ്ഞിരുന്നു - നമ്പി നാരായണൻ
text_fieldsതിരുവനന്തപുരം: ഐ.എസ്.ആർ.ഒ ചാരക്കേസില്‍ തെറ്റ് പറ്റിയെന്ന് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് സമ്മതിച്ചിരുന്നുവെന്ന് ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍. കേസിൽ കരുണാകരനെതിരെ നീങ്ങിയെന്നത് എം.എം ഹസന്‍റെ കുറ്റസമ്മതം തന്നെയാണ്. ഇക്കാര്യത്തിൽ ഉമ്മന്‍ ചാണ്ടിയുടെ മൗനം സമ്മതമായി കാണാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തെറ്റ് പറ്റിയെന്ന കാര്യം ആ നേതാവ് മുമ്പ് പറഞ്ഞിട്ടുണ്ട്. ഏറ്റവും തലമുതിർന്ന ആ നേതാവിന്‍റെ പേര് വെളിപ്പെടുത്താനാവില്ല. വിമാനത്താവളത്തിൽ വെച്ചായിരുന്നു നേതാവിന്‍റെ ക്ഷമാപണം. കോണ്‍ഗ്രസ്സിന്‍റെ ഗ്രൂപ്പ് താല്പര്യങ്ങള്‍ക്ക് വേണ്ടിയാണ് ഐ.എസ്.ആര്‍.ഒ ചാരക്കേസ് ഉണ്ടാക്കിയതെന്നും നമ്പി നാരായണന്‍ പറഞ്ഞു.
കോൺഗ്രസ് സർക്കാറിനെതിരെ അന്ന് പ്രതിപക്ഷമായിരുന്ന എൽ.ഡി.എഫും ചാരക്കേസ് ഉപയോഗിച്ചു. കള്ളക്കേസ് ആഘോഷിക്കുമ്പോഴും ദേശീയതാല്പര്യം മുന്നിൽകണ്ടില്ല. തുടരന്വേഷണത്തിനുള്ള എൽ.ഡി.എഫ് നീക്കം തെറ്റിദ്ധാരണകൊണ്ടായിരുന്നെന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
