സെൻകുമാറിെൻറ ആരോപണങ്ങൾ അപ്രസക്തം -നമ്പിനാരായണൻ
text_fieldsതിരുവനന്തപുരം: ടി.പി സെൻകുമാർ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ അപ്രസക്തമെന്ന് നമ്പി നാരായണൻ. അതിന് മറുപട ി പറയാൻ ആഗ്രഹിക്കുന്നില്ല. സെൻകുമാറിനെതിരെ താൻ നൽകിയ കേസ് കോടതിയിൽ ഇപ്പോഴും നില നിൽക്കുന്നുണ്ട്. ഇങ്ങനെയ ൊരു കേസ് നില നിൽക്കുേമ്പാൾ സെൻകുമാർ തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. സെൻകുമാർ പറഞ്ഞതിൽ വൈരുദ്ധ്യങ്ങൾ നില നിൽക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
െഎ.എസ്.ആർ.ഒ ചാരക്കേസിെൻറ തുടരന്വേഷണം നടത്തുന്നതിനല്ല സുപ്രീംകോടതി സമിതിയെ നിയോഗിച്ചത്. അങ്ങനെയാണെങ്കിൽ കേസിെൻറ അന്വേഷണം സി.ബി.െഎയെ ഏൽപ്പിക്കണമായിരുന്നു. പൊലീസ് അന്വേഷണത്തിലെ വീഴ്ചകൾ പരിശോധിക്കാനാണ് സുപ്രീംകോടതി സമിതിയെ നിയോഗിച്ചിരിക്കുന്നത്. ആരുടെ ഏജൻറായിട്ടാണ് സെൻകുമാർ സംസാരിക്കുന്നതെന്ന് അറിയില്ലെന്നും നമ്പി നാരായണൻ വ്യക്തമാക്കി.
നമ്പി നാരായണന് പത്മഭൂഷൺ നൽകിയതിനെതിരെ സെൻകുമാർ രംഗത്ത് വന്നിരുന്നു. ചാരക്കേസ് സുപ്രീംകോടതി നിയോഗിച്ച സമിതി അന്വേഷിക്കുകയാണ് ഇൗയൊരു സാഹചര്യത്തിൽ നമ്പി നാരായണന് പുരസ്കാരം നൽകിയത് ശരിയല്ലെന്നായിരുന്നു സെൻകുമാറിെൻറ പ്രസ്താവന.
