Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സി.സി.ടി.വിയിൽ നഗ്​നനായി ഓടുന്ന ദൃശ്യം, ​മൂക്കിലും ചെവിയിലും രക്​തം; യുവാവിന്‍റെ മരണത്തിൽ ദുരൂഹത

text_fields
bookmark_border
manoj
cancel
camera_alt

മനോജ്​

തൃപ്പൂണിത്തുറ (എറണാകുളം): ഇരുമ്പനത്ത് യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ റോഡരികില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തൃപ്പൂണിത്തുറ തെക്കുംഭാഗം ചിത്രാ നഗറില്‍ മൂര്‍ക്കനാട്ട് പരേതനായ ശ്രീനിവാസന്‍റെ മകന്‍ മനോജിനെയാണ് (40) മരിച്ചനിലയില്‍ കണ്ടത്.

ഇരുമ്പനം റിഫൈനറി റോഡരികില്‍ തണ്ണീര്‍ച്ചാല്‍ പാര്‍ക്കിന് അടുത്താണ് വെള്ളിയാഴ്ച രാവിലെ ഒമ്പതരയോടെ മൃതദേഹം കണ്ടത്. മൃതദേഹത്തിന്‍റെ മൂക്കില്‍നിന്നും ചെവിയില്‍നിന്നും രക്തമൊഴുകിയ നിലയിലായിരുന്നു. കാല്‍മുട്ടിനു താഴെ മുറിവും പോറലേറ്റത് പോലെയുള്ള പാടുകളുമുണ്ട്. നഗ്‌നനായി ഓടുന്ന ദൃശ്യം സമീപത്തെ സി.സി.ടി.വി കാമറകളില്‍നിന്ന് ലഭിച്ചതായി പൊലീസ് പറയുന്നു.

വ്യാഴാഴ്ച രാത്രിയായിട്ടും മനോജിനെ കാണാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ വെള്ളിയാഴ്ച രാവിലെ തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. കളമശ്ശേരി മെഡിക്കല്‍ കോളജിലുള്ള മൃതദേഹം ശനിയാഴ്ച പോസറ്റു​മോര്‍ട്ടം നടത്തും. മരിച്ച മനോജ് പെയിന്റിംഗ് തൊഴിലാളിയാണ്. മാതാവ്: ലീല. സഹോദരങ്ങള്‍: ബാബു, വിദ്യ, പരേതരായ ശ്രീകുമാര്‍, വിജയകുമാര്‍.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Naked running on CCTV, blood on nose and ears; Mystery in the death of a young man
Next Story