കോഴിക്കോട്: നൂൽബന്ധമില്ലാതെ, പുർണ നഗ്നനായെത്തി മോഷണം. നഗരമധ്യത്തിൽ യു.കെ.എസ് റോഡിൽ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എയുടെ ഉടമസ്ഥതയിലുള്ള 'വണ്ടർ ക്ലീൻ' എന്ന അലക്ക് സ്ഥാപനത്തിലാണ് ഉടുതുണി ധരിക്കാത്ത കള്ളനെത്തിയത്.
സമീപത്തുള്ള മർക്കൻറയിൽ എംപ്ലോയീസ് അസോസിയേഷെൻറ (ഐ.എൻ.ടി.യു.സി) ഓഫിസായി പ്രവർത്തിക്കുന്ന ഇരുനില വീട്ടിലും കയറി. 'വണ്ടർ ക്ലീനി'െൻറ പുറകു വശത്തെ ആസ്ബസ്റ്റോസ് ഷീറ്റ് പൊളിച്ചാണ് കള്ളൻ കയറിയത്.
കഴിഞ്ഞ വർഷം കോവിഡ് കാലത്ത് ഡ്രൈക്ലീനിങ്ങിനും മറ്റും എത്തിച്ച് ഉപഭോക്താക്കൾ തിരിച്ചുകൊണ്ടുപോകാത്ത ഒരു കെട്ട് വസ്ത്രങ്ങളാണ് മോഷണം പോയത്. പണം നഷ്ടമായിട്ടില്ല. പ്രധാന മുറിയുടെ പൂട്ട് തുറക്കാൻ ശ്രമം നടത്തിയെങ്കിലും കള്ളൻ പിൻവാങ്ങി.
ബുധനാഴ്ച രാത്രി 11.37നാണ് കള്ളനെത്തിയതെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണ്. അരമണിക്കൂറോളം ഇവിടെ ചെലവഴിച്ചാണ് മടങ്ങിയത്. ഗ്ലൗസ് ധരിച്ച ഇയാൾ ബാഗുമായാണെത്തിയത്. സി.സി.ടി.വി കാമറ കണ്ടതോടെ മാസ്ക് ധരിച്ചായിരുന്നു പിന്നീടുള്ള 'ഓപറേഷൻ'.
സമീപത്തെ മർക്കൻറയിൽ എംപ്ലോയീസ് അസോസിയേഷെൻറ ഓഫിസുള്ള വീട്ടിലെ അലമാരയുെട പൂട്ട് തകർത്തിട്ടുണ്ട്. ഇവിടെ നിന്ന് ഒന്നും നഷ്ടമായിട്ടില്ല. സംഭവത്തിൽ നടക്കാവ് പൊലീസ് കേസെടുത്തു. വിരലടയാള വിദഗ്ധയും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ഇതരസംസ്ഥാനക്കാരനാണ് കള്ളനെന്ന നിഗമനത്തിലാണ് െപാലീസ്.
സാമൂഹിക വിരുദ്ധർ വിലസുന്ന യു.െക.എസ് റോഡ്
ഏത് പാതിരയിലും ആൾപ്പെരുമാറ്റമുള്ള മാവൂർ റോഡ് െക.എസ്.ആർ.ടി.സി ടെർമിനലിന് സമീപമുള്ള യു.കെ.എസ് റോഡ് സാമൂഹിക വിരുദ്ധരുടെ കേന്ദ്രമാണ്. ഇവിടെ തെരുവ് വിളക്കുകൾ കത്താറില്ല. മാവൂർ റോഡിൽനിന്ന് ഈ റോഡിലേക്ക് കയറുന്ന ഭാഗം നഗരത്തിലെ പ്രധാന 'മൂത്രപ്പുര' കൂടിയാണ്. പൊലീസ് പട്രോളിങ്ങ് ഇതുവഴി കുറവാണെന്ന് സമീപത്തെ കച്ചവടക്കാർ ആരോപിക്കുന്നു. രണ്ട് വർഷം മുമ്പ് ഇവിടെ ഒരു ട്രാൻസ്ജെൻഡറിനെ െകാല ചെയ്ത കേസ് ഇതുവരെ തെളിയിക്കാനായിട്ടില്ല.