കുന്ദമംഗലം: നഗ്നചിത്രം കാണിച്ച് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് റിമാന്‍ഡില്‍. വര്യട്ട്യാക്ക് കന്നാറ്റില്‍ ഷഫീറിനെയാണ് കുന്ദമംഗലം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് പി.എസ്. നിഷി റിമാന്‍ഡ് ചെയ്തത്.
രണ്ടുമാസം മുമ്പാണ് പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചതെന്ന് യുവതി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഇതേ കേസിലെ മറ്റൊരു പ്രതി വെള്ളിപറമ്പ് സ്വദേശി ഖത്താദ് നേരത്തെ അറസ്റ്റിലായിരുന്നു. ഇയാള്‍ ജാമ്യത്തിൽ ഇറങ്ങി.
എങ്ങനെയോ ഇവരുടെ കൈവശമെത്തിയ യുവതിയുടെ നഗ്നചിത്രം കാണിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഭർത്താവിനൊപ്പമെത്തിയാണ് യുവതി പരാതി നൽകിയത്.