Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനജ്മല്‍ ബാബുവിന്‍റെ...

നജ്മല്‍ ബാബുവിന്‍റെ മൃതദേഹം സംസ്‌കരിച്ചതിൽ മൗലികാവകാശ ലംഘനം: മുനവ്വറലി തങ്ങൾ

text_fields
bookmark_border
നജ്മല്‍ ബാബുവിന്‍റെ മൃതദേഹം സംസ്‌കരിച്ചതിൽ മൗലികാവകാശ ലംഘനം: മുനവ്വറലി തങ്ങൾ
cancel

കോഴിക്കോട്: നജ്മല്‍ ബാബു എന്ന ടി.എന്‍. ജോയിയുടെ മൃതദേഹം അദ്ദേഹത്തി​​​​െൻറ ആഗ്രഹത്തിന് വിരുദ്ധമായി വീട്ടുവളപ്പില്‍ സംസ്‌കരിച്ച നടപടി മൗലികാവകാശ ലംഘനമാണെന്ന്​ മുസ്‌ലിം യൂത്ത് ലീഗ്​ സംസ്ഥാന പ്രസിഡൻറ്​ മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസും പ്രസ്താവിച്ചു. ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് യൂത്ത്‌ലീഗ് പരാതി നല്‍കി.

ത​​​​െൻറ മൃതദേഹം ഇസ്‌ലാമിക ആചാര പ്രകാരം ചേരമാന്‍ പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കണമെന്ന് രേഖാമൂലം നജ്മല്‍ ബാബു ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. മനുഷ്യാവകാശ കൂട്ടായ്മയുടെയും സാംസ്‌കാരിക പ്രവര്‍ത്തകരുടെയും എതിര്‍പ്പ് വകവെക്കാതെയാണ്​ പൊലീസിനെ ഉപയോഗിച്ച് മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചത്.

ഇത് മൗലികാവകാശ ലംഘനമാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നേതാക്കള്‍ പരാതിയില്‍ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muslim leaguekerala newsmunavvar ali thangalmalayalam newsNajmal Babu Dead Body Funeral
News Summary - Najmal Babu Dead Body Funeral- Munavvar Ali Thangal -Kerala News
Next Story