പ്രതികൾക്ക് സംശയത്തിന്റെ ആനുകൂല്യം നൽകുന്നത് സാമൂഹിക പ്രതിരോധത്തെ ബാധിക്കരുത് –ഹൈകോടതി
text_fieldsകൊച്ചി: ക്രിമിനൽ കേസുകളിലെ പ്രതികളെ സംശയത്തിെൻറ ആനുകൂല്യം നൽകി വിട്ടയക്കുന്നത് സാമൂഹിക പ്രതിരോധത്തെ ബാധിക്കുന്ന തരത്തിലാകരുതെന്ന് ഹൈകോടതി. ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്ന തത്ത്വത്തിെൻറ മറവിൽ ഇരകൾക്ക് നീതി നിഷേധിക്കപ്പെടരുത്. നിരപരാധികളെ ഒഴിവാക്കുന്നത് അപരാധികൾ രക്ഷപ്പെടാനുള്ള അവസരമാകരുതെന്നും കോടതി വ്യക്തമാക്കി. മലപ്പുറം എടവണ്ണയിൽ നജീബ് എന്നയാളെ വെട്ടിയും കുത്തിയും കൊന്ന കേസിൽ വിചാരണക്കോടതി വെറുതെ വിട്ട രണ്ടുപേർക്ക് ജീവപര്യന്തം വിധിച്ചാണ് കോടതിയുടെ നിരീക്ഷണം.
2006 ആഗസ്റ്റ് 24ന് നജീബ് എന്ന ബാപ്പുട്ടിയെ കൊലപ്പെടുത്തിയ കേസിലെ ഒന്നും രണ്ടും പ്രതികളായ എടവണ്ണ കുന്നുമ്മൽ തെക്കിനിക്കാടൻ വീട്ടിൽ മുജീബ് റഹ്മാൻ, മനോജ് ബാബു എന്നിവരെയാണ് ജീവപര്യന്തം തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചത്. മഞ്ചേരി ഫാസ്റ്റ് ട്രാക്ക് കോടതി സംശയത്തിെൻറ ആനുകൂല്യം നൽകി വെറുതെ വിട്ടവരാണ് പ്രതികൾ. കീഴ്കോടതി ഉത്തരവിനെതിരായ അപ്പീലാണ് കോടതി പരിഗണിച്ചത്. കീഴ്കോടതി വെറുതെവിട്ട മൂന്നും നാലും പ്രതികളായ ഹർഷദ്ഖാൻ, അബ്ദുൽ മുനീർ എന്നിവരെ ഹൈകോടതിയും വെറുതെ വിട്ടു.
നജീബിെൻറ മുൻ ഭാര്യയുടെ ബന്ധുക്കളാണ് പ്രതികളെല്ലാം. വിവാഹ മോചനം നേടിയ ശേഷവും മുൻ ഭാര്യയെ പീഡിപ്പിക്കുകയാണെന്ന് ആരോപിച്ച് കൊല നടത്തിയെന്നാണ് കേസ്. സംഭവ ദിവസം രാവിലെ 9.30 ഒാടെ നജീബ് സഞ്ചരിച്ച കാർ തടഞ്ഞു നിർത്തി െവട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. കൊല നടത്തുകയെന്ന പൊതു ഉദ്ദേശ്യം ഒന്നും രണ്ടും പ്രതികൾക്കും ഉണ്ടായിരുന്നുവെന്ന് രേഖകളിൽനിന്നും സാക്ഷിമൊഴികളിൽനിന്നും വ്യക്തമാണ്. മനുഷ്യ മനസ്സാക്ഷി മരവിപ്പിക്കുന്ന സംഭവമാണ് ഉണ്ടായത്. പട്ടാപ്പകൽ റോഡിലാണ് കൊല നടത്തിയത്. പെെട്ടന്നുള്ള പ്രകോപനമല്ല ആക്രമണത്തിന് കാരണം. ആസൂത്രിതമായി െകാല നടത്താൻ തന്നെയാണ് പ്രതികൾ എത്തിയത്.
എന്നാൽ, തെളിവുകൾ വേണ്ട വിധം വിലയിരുത്താതെയാണ് കീഴ്കോടതി പ്രതികളെ വെറുതെ വിട്ടതെന്ന് ഹൈകോടതി ചൂണ്ടിക്കാട്ടി. അതേസമയം, അപൂർവങ്ങളിൽ അപൂർവം എന്ന ഗണത്തിൽ പെടുത്താനാവാത്തതിനാൽ വധശിക്ഷ വിധിക്കുന്നില്ലെന്നും പിഴ സംഖ്യക്ക് പുറമെ ഒന്നര ലക്ഷം നജീബിെൻറ നിലവിലെ ഭാര്യക്ക് നഷ്ടപരിഹാരമായി നൽകണമെന്നും കോടതി ഉത്തരവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
