നജീബിന്‍െറ തിരോധാനം: എസ്.ഐ.ഒ പാസ്പോര്‍ട്ട് ഓഫിസ് മാര്‍ച്ച് നാളെ
text_fieldsമലപ്പുറം: ജെ.എന്‍.യു വിദ്യാര്‍ഥി നജീബ് അഹ്മദിന്‍െറ തിരോധാനവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാറും ഡല്‍ഹി പൊലീസും തുടരുന്ന നിസ്സംഗതക്കെതിരെ എസ്.ഐ.ഒ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മലപ്പുറം പാസ്പോര്‍ട്ട് ഓഫിസിലേക്ക് ബഹുജന മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
ഫെബ്രുവരി 27ന് രാവിലെ 10ന് കോട്ടപ്പടി ബസ്സ്റ്റാന്‍ഡ് പരിസരത്തുനിന്ന് മാര്‍ച്ചാരംഭിക്കും. നജീബിന്‍െറ ഉമ്മ ഫാത്തിമ നഫീസ ഡല്‍ഹിയില്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണിത്. ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂര്‍ ഉദ്ഘാടനം ചെയ്യും. ഹൈദരാബാദ് സര്‍വകലാശാല വിദ്യാര്‍ഥിയും മാധ്യമപ്രവര്‍ത്തകയുമായ നിഖില ഹെന്‍ട്രി, പി.ഡി.പി ജനറല്‍ സെക്രട്ടറി എന്‍.കെ. അബ്ദുല്‍ അസീസ്, വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗം ടി. മുഹമ്മദ് വേളം തുടങ്ങിയവര്‍ സംസാരിക്കും. വാര്‍ത്തസമ്മേളനത്തില്‍ എസ്.ഐ.ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി തൗഫീഖ് മമ്പാട്, സെക്രട്ടറിമാരായ എസ്. മുജീബുറഹ്മാന്‍, അംജദ് അലി, ജില്ല സെക്രട്ടറി സല്‍മാന്‍, കാമ്പസ് സെക്രട്ടറി അജ്മല്‍ എന്നിവര്‍ പങ്കെടുത്തു.
