Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ചവിട്ടി പൊളിക്കാൻ നിങ്ങളാരാണ്, തോന്ന്യാസം കാണിച്ചാൽ അടിച്ചോടിക്കും'; പെരിന്തൽമണ്ണയിൽ നിർധന കുടുംബത്തിന്റെ വീട് ജപ്തി തടഞ്ഞ് നജീബ് കാന്തപുരം എംഎൽഎ

text_fields
bookmark_border
MLA Najeeb Kanthapuram intervening to stop bank officials from executing a forceful house foreclosure in Perinthalmanna
cancel

പെരിന്തൽമണ്ണ: മലപ്പുറം പെരിന്തൽമണ്ണ വേങ്ങൂരിൽ നിർധന കുടുംബത്തിന്റെ വീട് ജപ്തി ചെയ്യാനെത്തിയ ബാങ്ക് ഉദ്യോഗസ്ഥരെ നജീബ് കാന്തപുരം എം.എൽ.എ ഇടപെട്ട് തിരിച്ചയച്ചു. രണ്ട് യുവതികളും അവരുടെ അമ്മയും മാത്രമാണ് ഈ വീട്ടിൽ താമസിക്കുന്നത്. ഇവരെ വീട്ടിൽ നിന്നും ബലമായി പുറത്താക്കാൻ അധികൃതർ ശ്രമിച്ചതറിഞ്ഞ് എം.എൽ.എ സംഭവസ്ഥലത്തേക്ക് എത്തുകയായിരുന്നു.

ജപ്തി നടപടികൾ ആരംഭിച്ച ഉടൻ തന്നെ കുടുംബം ഫോണിൽ ബന്ധപ്പെട്ട് എം.എൽ.എയോട് സഹായം അഭ്യർത്ഥിക്കുകയായിരുന്നു. വിവരമറിഞ്ഞയുടൻ സ്ഥലത്തെത്തിയ എം.എൽ.എ ജപ്തി സംഘത്തിലെ ഉദ്യോഗസ്ഥരുമായി ശക്തമായ രീതിയിൽ സംസാരിക്കുകയും അവരെ അവിടെനിന്നും മടക്കി അയക്കുകയും ചെയ്തു. ഇതിനിടയിൽ എം.എൽ.എയും ബാങ്ക് ഉദ്യോഗസ്ഥരും തമ്മിൽ രൂക്ഷമായ വാഗ്വാദവും വാക്കേറ്റവും ഉണ്ടാവുകയും ചെയ്തു. വീട് ചവിട്ടി പൊളിക്കാൻ നിങ്ങളാരാണെന്നും തോന്ന്യാസം കാണിച്ചാൽ അടിച്ചോടിക്കുമെന്നും ഉദ്യോഗസ്ഥരോട് എം.എൽ.എ പറഞ്ഞു. പൊലീസ് ഇത്തരം തോന്നിവാസങ്ങൾക്ക് കൂട്ടുനിൽക്കരുതെന്നും ആകെ നാല് ലക്ഷം രൂപ മാത്രമാണിവർ അടക്കാനുള്ളകതെന്നും നാല്പത് ലക്ഷവും നാല് കോടിയും നൽകാനുള്ളവരെ നിങ്ങൾ വെറുതെ വിടുന്നുണ്ടല്ലോ എന്നും എം.എൽ.എ ചോദിച്ചു.

കുടുംബനാഥന്റെ ചികിത്സാർഥമാണ് ഈ കുടുംബം മേലാറ്റൂർ സഹകരണ ബാങ്കിൽ നിന്നും അഞ്ച് ലക്ഷം രൂപ വായ്പ എടുത്തത്. എന്നാൽ നിർഭാഗ്യവശാൽ കുടുംബനാഥൻ മരണപ്പെടുകയും, തുടർന്ന് തിരിച്ചടവ് പൂർണ്ണമായും മുടങ്ങുകയും ചെയ്യുകയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ബാങ്ക് അധികൃതർ ജപ്തി നടപടികളുമായി മുന്നോട്ട് പോയത്. നിർധന കുടുംബത്തിന് താങ്ങായി എത്തിയ എം.എൽ.എയുടെ ഈ സമയോചിതമായ ഇടപെടൽ വലിയ പ്രശംസകൾക്ക് കാരണമായിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - "Who Are You to Break Open Doors?": MLA Najeeb Kanthapuram Stops Bank Officials from Evicting Destitute Family in Perinthalmanna
Next Story