പൊളിയൽ തുടരുന്നു, മെഡിക്കൽ കോളജ് കെട്ടിടത്തിനും ഹൈവേക്കും ശേഷം കമ്മ്യൂണിറ്റി സെന്റർ വീണു -നജീബ് കാന്തപുരം
text_fieldsകോഴിക്കോട്: തന്‍റെ നിയോജക മണ്ഡലത്തിലെ കമ്മ്യൂണിറ്റി സെന്റർ തകർന്ന ദൃശ്യങ്ങൾ പങ്കുവെച്ച് നജീബ് കാന്തപുരം എം.എൽ.എ. സർക്കാറിന്റെ നേരിട്ടുള്ള ഏജൻസിയായ നിർമ്മിതി പണിത കമ്മ്യൂണിറ്റി സെന്റർ പെടപെടാ വീണു എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
എം.എൽ.എ ആവുന്നതിന് രണ്ട് വർഷം മുമ്പ് തുടങ്ങിയ നിർമ്മിതിയാണ് കൊല്ലങ്ങൾ കഴിഞ്ഞിട്ടും പൂർത്തിയാവാതെ ഇഴഞ്ഞത്. ഈ പ്രവൃത്തി ഏറ്റവും മോശമായിട്ടാണ് പോകുന്നതെന്ന് എസ്.സി ഡിപ്പാർട്ട്മെന്റിനെയും ഉദ്യോഗസ്ഥരെയും പല വട്ടം അറിയിച്ചതാണ്. ഒരു പ്രതികരണവുമുണ്ടായില്ല. ഈ സർക്കാറിന്റെ കാലയളവിലാണ് എസ്.സി ഫണ്ട് ഇത്രയും ലാപ്സാക്കിയത് -അദ്ദേഹം വിമർശിച്ചു.
ഈ കെട്ടിടം പണിയാൻ ഉപയോഗിക്കുന്ന കല്ലുകൾ ഒന്നിനും കൊള്ളാത്തതാണെന്ന് നേരത്തെ തന്നെ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. ഒരു നടപടിയുമുണ്ടായില്ല. എസ്.സി വിഭാഗത്തിന് നൽകുന്ന ഫണ്ടിൽ നിന്ന് കോടികൾ കൊള്ളയടിക്കുന്ന ഈ സർക്കാറിന് എന്നിട്ടും ഒരു കുറ്റബോധവുമില്ല. മന്ത്രിയെ വിളിച്ച് കാര്യം പറഞ്ഞിട്ടുണ്ട്. ആരോട് പറഞ്ഞിട്ടെന്ത് കാര്യം. മുഖ്യമന്ത്രി അമേരിക്കയിൽനിന്ന് ചികിത്സ കഴിഞ്ഞു വന്നിട്ട് ശരിയാക്കുമായിരിക്കും... -എം.എൽ.എ പരിഹസിച്ചു.
ഫേസ്ബുക്ക് കുറിപ്പ്:
പൊളിയൽ തുടരുകയാണ് സുഹൃത്തുക്കളെ, കോട്ടയം മെഡിക്കൽ കോളജ് കെട്ടിടം പൊളിഞ്ഞു വീണതിനു പിന്നാലെ നാഷണൽ ഹൈവെ പൊളിഞ്ഞു വീണതിനു പിന്നാലെ,എന്റെ നിയോജക മണ്ഡലത്തിലെ താഴേക്കോട് പഞ്ചായത്തിലെ മരുതമ്പാറ സദ്ഗ്രാമത്തിലാണ് ഇന്നലെ സർക്കാറിന്റെ നേരിട്ടുള്ള ഏജൻസിയായ നിർമ്മിതി പണിത കമ്മ്യൂണിറ്റി സെന്റർ പെടപെടാ വീണത്.ഞാൻ എം.എൽ.എ ആവുന്നതിന് രണ്ട് വർഷം മുമ്പ് തുടങ്ങിയ നിർമ്മിതിയാണ് കൊല്ലങ്ങൾ കഴിഞ്ഞിട്ടും പൂർത്തിയാവാതെ ഇഴഞ്ഞത്.ഈ പ്രവൃത്തി ഏറ്റവും മോശമായിട്ടാണ് പോകുന്നതെന്ന് എസ്.സി ഡിപ്പാർട്ട്മെന്റിനെയും ഉദ്യോഗസ്ഥരെയും പല വട്ടം അറിയിച്ചതാണ്.ഒരു പ്രതികരണവുമുണ്ടായില്ല.ഈ സർക്കാറിന്റെ കാലയളവിലാണ് എസ്.സി ഫണ്ട് ഇത്രയും ലാപ്സാക്കിയത്.നിർമ്മിതി പണിത മറ്റു കെട്ടിടങ്ങളുടെയും സ്ഥിതി ഭയാനകമാണ്.അംബേദ്കർ ഗ്രാമമെന്ന് പേരിട്ട് സർക്കാർ നടപ്പാക്കുന്ന ഈ പദ്ധതി അംബേദ്‌കറോട് കാണിക്കുന്ന അവഹേളനമാണ്.ദളിത് ജനതയോട് ഈ സർക്കാർ തുടരുന്ന കൊടിയ വഞ്ചനയുടെ മറ്റൊരു ഉദാഹരണമാണ് ഈ സംഭവം.ഭാഗ്യത്തിനാണ് തൊഴിലാളികളുടെ ജീവൻ രക്ഷപ്പെട്ടത്.ഈ കെട്ടിടം പണിയാൻ ഉപയോഗിക്കുന്ന കല്ലുകൾ ഒന്നിനും കൊള്ളാത്തതാണെന്ന് നേരത്തെ തന്നെ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു.ഒരു നടപടിയുമുണ്ടായില്ല.എസ്.സി വിഭാഗത്തിന് നൽകുന്ന ഫണ്ടിൽ നിന്ന് കോടികൾ കൊള്ളയടിക്കുന്ന ഈ സർക്കാറിന് എന്നിട്ടും ഒരു കുറ്റബോധവുമില്ല.മന്ത്രിയെ വിളിച്ച് കാര്യം പറഞ്ഞിട്ടുണ്ട്.ആരോട് പറഞ്ഞിട്ടെന്ത് കാര്യം.മുഖ്യമന്ത്രി അമേരിക്കയിൽ നിന്ന് ചികിത്സ കഴിഞ്ഞു വന്നിട്ട് ശരിയാക്കുമായിരിക്കും...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

