Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബിനീഷ് കോടിയേരിയുടെ...

ബിനീഷ് കോടിയേരിയുടെ ചിത്രത്തിനൊപ്പം ശിശുദിന ആശംസ, അണികളിൽനിന്ന് എതിർപ്പ് വന്നതോടെ പോസ്റ്റ് പിൻവലിച്ച് നജീബ് കാന്തപുരം

text_fields
bookmark_border
najeeb kanthapuram fb post
cancel

കോഴിക്കോട്: ബിനീഷ് കോടിയേരിയുടെ ചിത്രത്തിനൊപ്പം ശിശുദിന ആശംസ നേർന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്‍റ് നജീബ് കാന്തപുരം, അണികളിൽനിന്ന് എതിർപ്പ് വന്നതോടെ പോസ്റ്റ് പിൻവലിച്ചു. ശിശുദിനാശംസകൾ എന്ന കാപ്‌ഷനോടെ പങ്ക് വെച്ച ചിത്രം പൊളിറ്റിക്കൽ ട്രോൾ മാത്രമായി ആണ് ഉദേശിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന് താഴെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരായിരുന്നു രംഗത്ത് വന്നത്. എന്നാൽ അണികൾക്കിടയിൽനിന്നു തന്നെ പ്രതിഷേധം കനത്തതോടെ പോസ്റ്റ് പിൻവലിക്കുകയായിരുന്നു.

'നെഹ് റുജിയുടെ ജന്മ ദിനത്തിൽ ഇത്തരമൊരു ട്രൊൾ തെറ്റായ സന്ദേശം നൽകുമെന്ന നിങ്ങളുടെ അഭിപ്രായത്തെ മാനിക്കുന്നു. നല്ല ഉപദേശങ്ങൾ സ്വീകരിക്കാനും തിരുത്താനും സന്തോഷമേയുള്ളൂ' എന്ന് അദ്ദേഹം പിന്നീടുള്ള പോസ്റ്റിൽ പറഞ്ഞു.

പോസ്റ്റിന്‍റെ പൂർണ രൂപം: ശിശുദിനാശംസകൾ എന്ന ക്യാപ്‌ഷനോടെ പങ്ക് വെച്ച ചിത്രം പൊളിറ്റിക്കൽ ട്രോൾ മാത്രമായി ആണ് ഉദേശിച്ചത്.നമ്മുടെ രാജ്യത്തിന്‌ എന്നും അഭിമാനം കൊള്ളാൻ കഴിയുന്ന മഹാനായ ചാച്ചാജിയുടെ ഓർമകളെ നെഞ്ചോട് ചേർത്ത് പിടിച്ചു കൊണ്ട് തന്നെ രാഷ്‌ട്രീയ നേതാക്കളുടെ മക്കൾ എത്തിപ്പെട്ട അപചയത്തെ തുറന്നു കാണിക്കുക എന്ന് മാത്രമേ കരുതിയിരുന്നുള്ളൂ.

എന്നാൽ ആക്ഷേപ ഹാസ്യത്തിന് വേണ്ടിയാണെങ്കിൽ പോലും ചില ചേർത്തുവെക്കലുകൾ മഹാന്മാരുടെ ഓർമകൾക്ക് കളങ്കമാകുമെന്ന് ചൂണ്ടികാണിക്കപ്പെട്ടത് അംഗീകരിക്കുന്നു. നെഹ്രുജിയുടെ ജന്മ ദിനത്തിൽ ഇത്തരമൊരു ട്രൊൾ തെറ്റായ സന്ദേശം നൽകുമെന്ന നിങ്ങളുടെ അഭിപ്രായത്തെ മാനിക്കുന്നു. നല്ല ഉപദേശങ്ങൾ സ്വീകരിക്കാനും തിരുത്താനും സന്തോഷമേയുള്ളൂ. സ്നേഹത്തോടെ തിരുത്തിയ എല്ലാവർക്കും നന്ദിയും സ്നേഹവും അറിയിക്കുന്നു.


Show Full Article
TAGS:najeeb kanthapuram bineesh kodiyeri 
Next Story